Wednesday May 24, 2017
Latest Updates

ബി എം ഡബ്ല്യൂ 3 സീരീസ് കാറുകള്‍ വിപണിയില്‍ നിന്നും തിരികെ വിളിയ്ക്കുന്നു 

ബി എം ഡബ്ല്യൂ 3 സീരീസ് കാറുകള്‍ വിപണിയില്‍ നിന്നും തിരികെ വിളിയ്ക്കുന്നു 

ഡബ്ലിന്‍ :ബിഎംഡബ്ല്യൂ തങ്ങളുടെ എറ്റവും പ്രചാരമുള്ള മോഡലുകളില്‍ ഒന്നായ ഇ 46 3 ഉപഭോക്താക്കളില്‍ നിന്നും തിരിച്ചു വിളിക്കുന്നു. കാറിലെ സുരക്ഷാസംവിധാനങ്ങളില്‍ ഒന്നായ എയര്‍ബാഗ് മാറ്റി സ്ഥാപിക്കുന്നതിനായാണിത്.

പ്രസ്തുത മോഡലുകളിലെ എയര്‍ ബാഗിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ച്ച വന്നിട്ടുണ്ടെന്നും, കാര്‍ അപകടത്തില്‍ പെടുകയാണെങ്കില്‍ മുന്‍ സീറ്റിലെ യാത്രക്കാര്‍ക്ക് അപകട സാധ്യത കൂടുതലാണെന്നും, ചിലപ്പോള്‍ വാഹനത്തിന് തീ പിടിക്കുവാന്‍ തന്നെ കാരണമായേക്കുമെന്നും ഉപഭോക്താക്കള്‍ക്ക് അയച്ച കത്തില്‍
കമ്പനി പറഞ്ഞു.
എയര്‍ ബാഗ് മാറ്റി സ്ഥാപിക്കുന്നതിനായി ഒരു മണിക്കൂര്‍ സമയമെടുക്കും. ഇത് തികച്ചും സൌജന്യമായിരിക്കുകയും ചെയ്യും.

ഇത് വരെ അപകടങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നും മുന്‍കരുതല്‍ എന്നാ നിലയിലാണ് നടപടി എന്നും കമ്പനി പറഞ്ഞു. എല്ലാ ഉപഭോക്താക്കളും പരമാവധി സഹകരിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

Scroll To Top