Thursday July 27, 2017
Latest Updates

ബില്‍ഡിംഗ് റെഗുലേഷന്‍ :വരദ്കര്‍ സര്‍ക്കാരിന് വോട്ടെടുപ്പില്‍ തോല്‍വി

ബില്‍ഡിംഗ് റെഗുലേഷന്‍ :വരദ്കര്‍ സര്‍ക്കാരിന്  വോട്ടെടുപ്പില്‍ തോല്‍വി

ഡബ്ലിന്‍:അധികാരമേറ്റശേഷം ആദ്യ ഡെയ്ല്‍ വോട്ടെടുപ്പില്‍ വരദ്കര്‍ സര്‍ക്കാരിന് തോല്‍വി.ബില്‍ഡിംഗ് റെഗുലേഷന്‍ സംബന്ധിച്ച ഗ്രീന്‍ പാര്‍ടി പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പിലാണ് സര്‍ക്കാര്‍ പക്ഷം തോറ്റത്.ന്യൂനപക്ഷ ഫിനഗേല്‍ സര്‍ക്കാരിന്റെ നിരവധി പരാജയത്തിന് ഡെയ്ല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ലിയോ വരദ്കര്‍ പ്രധാനമന്ത്രിയായ ശേഷം അതും ഒരാഴ്ചക്കുള്ളിലുണ്ടായ തോല്‍വിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് കരുതുന്നത്.

മന്ത്രി ഇയോഗന്‍ മര്‍ഫി അവതരിപ്പിച്ച ഭേദഗതി 46നെതിരെ 84 വോട്ടിനാണ് പരാജയപ്പെട്ടത്.തുടര്‍ന്ന് ഫിനാഫോയില്‍ കൊണ്ടുവന്ന ഭേദഗതിയും അതേനിലയില്‍ തള്ളി.തോല്‍വി വ്യക്തമായ സൂചനയാണ് സര്‍ക്കാന് നല്‍കുന്നതെന്ന് വോട്ടെടുപ്പിന് ശേഷം സംസാരിച്ച ഗ്രീന്‍ പാര്‍ടി നേതാവ് കാതറിന്‍ മാര്‍ടിന്‍ പറഞ്ഞു. ബില്‍ഡിംഗ് റഗുലേഷനെ കൈയൊഴിഞ്ഞ് മാറി നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരായ ഡെയലിന്റെ പ്രതികരണമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ കെട്ടിങ്ങളുടെ നിലവാരവും നിയന്ത്രണവും ഉടമസ്ഥന്റെ സംരക്ഷണവും ലക്ഷ്യമിട്ട് ഐറീഷ് ബില്‍ഡിംഗ് അതോറിറ്റി രൂപീകരിക്കണമെന്നാണ് ഗ്രീന്‍പാര്‍ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.രാജ്യത്തെ മുഴുവന്‍ കെട്ടിട നിര്‍മാണ-മേല്‍നോട്ടത്തിനുമുള്ള അധികാരം അതോറിറ്റിക്കാവണം. കഴിഞ്ഞ 20 വര്‍ഷത്തില്‍ സര്‍ക്കാരിന് കെട്ടിടങ്ങളുടെ കാര്യത്തില്‍ യാതോരു നിയന്ത്രണവുമില്ലെന്നു പ്രമേയം ചൂണ്ടിക്കാട്ടി.ഈ മേഖലയില്‍ ഒട്ടേറെ നിയമലംഘനങ്ങളും പ്രശ്നങ്ങളും നിലനില്‍ക്കുന്നു.

അവയ്ക്കൊന്നും നിയമപരമായ പരിഹാരമില്ല. ഇവയെല്ലാം ഉടന്‍ പരിഹരിക്കണമെന്നു പ്രമേയം ആവശ്യപ്പെടുന്നു.കണ്‍സ്ട്രക്ഷന്‍ മേഖലയെ തോന്നുംപോലെ വിടുന്ന സമീപനം ശരിയല്ല,അതിനാല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഉടമസ്ഥരെ സംരക്ഷിക്കാനുംമെല്ലാം രാജ്യ വ്യാപക നിയമങ്ങള്‍ അനിവാര്യമാണ്.എല്ലാ കെട്ടിട നിര്‍മ്മാണത്തിലും വര്‍ധിച്ച മുന്‍ഗണന അതിലെ വാടകക്കാരുടെ സുരക്ഷയ്ക്കായിരിക്കണമെന്ന് ഡബ്ലിന്‍ റാത്ത് ഡൗണ്‍ ടിഡി കൂടിയായ കാതറീന്‍ മാര്‍ടിന്‍ പറഞ്ഞു.ലണ്ടനിലെ ഗ്രീന്‍ ഫെല്‍ ടവര്‍ ദുരന്തം എന്തുകൊണ്ട് ഇവിടെ ഉണ്ടായിക്കൂടെയെന്ന് അവര്‍ ചോദിച്ചു.

Scroll To Top