Monday August 21, 2017
Latest Updates

ബിന്‍ ലാദനും കസബിനും ഒപ്പം പ്രധാനമന്ത്രിയുടെ ചിത്രം: കോളജ് മാഗസിന്‍ വിവാദത്തില്‍

ബിന്‍ ലാദനും കസബിനും ഒപ്പം പ്രധാനമന്ത്രിയുടെ ചിത്രം: കോളജ് മാഗസിന്‍ വിവാദത്തില്‍

തൃശൂര്‍: ചരിത്രത്തിലെ ക്രൂരന്മാരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉള്‍പ്പെടുത്തിയ കോളജ് മാഗസിന്‍ വിവാദത്തില്‍. അല ഖൊയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ മുതല്‍ അജ്മല്‍ കസബ് വരെയുള്ള ഭീകരന്മാരെ ഉള്‍പ്പെടുത്തിയ പട്ടികയിലാണ് മോഡിയുടെ ചിത്രവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട കാട്ടുകള്ളന്‍ വീരപ്പനും എല്‍ടിടി നേതാവ് പുലി പ്രഭാകരനും പട്ടികയിലുണ്ട്. നെഗറ്റീവ് ഫെയ്‌സസ് എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് പുറത്തിറക്കിയ മാഗസിനാണ് വിവാദത്തിലായത്. ഹിറ്റ്‌ലര്‍, മുസ്സോളിനി, നെപ്പോളിയന്‍ തുടങ്ങിയവരും വെറുക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ലോകത്തിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയവരുടെ ചിത്രങ്ങളാണ് മുഖചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.

ഈ മുഖചിത്രത്തില്‍ ഇഎംഎസും കാറല്‍ മാര്‍ക്‌സും ഉള്‌പ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളുണ്ട്. എസ്എഫ്‌ഐ ഭരിക്കുന്ന കോളജ് യൂണിയനാണ് വിവാദ മാഗസിന്‍ പുറത്തിറക്കിയത്. അതേസമയം മോഡിയെ മോശമായി ചിത്രീകരിച്ചതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

Scroll To Top