Wednesday April 25, 2018
Latest Updates

ബിനോയി കോടിയേരി ദുബായി പോലീസിന്റെ പിടിയില്‍,യാത്രാ വിലക്ക് 

ബിനോയി കോടിയേരി ദുബായി പോലീസിന്റെ പിടിയില്‍,യാത്രാ വിലക്ക് 

ബിനോയി കോടിയേരി ദുബായി പോലീസിന്റെ പിടിയില്‍,യാത്രാ വിലക്ക്
ദുബായ്: 13 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്. ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയിന്‍മേലാണ് ബിനോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നാട്ടിലേക്ക് വരാനൊരുങ്ങിയ ബിനോയിയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ബിനോയിയുടെ പാസ്പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ ബിനോയ് ദുബായില്‍ കുടുങ്ങിയിരിക്കുകയാണ്.

യു എസ് ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയാണ് ബിനോയ് ദുബായിലേക്ക് തിരിച്ചത്. കേസുകള്‍ ദുബായില്‍ തന്നെ ഒത്തു തീര്‍പ്പാക്കാനായിരുന്നു ശ്രമം. 10 ലക്ഷം ദിര്‍ഹം നല്‍കാനുണ്ടെന്നാണ് മര്‍സൂഖി നല്‍കിയ പരാതിയില്‍ പറയുന്നത്. 30 ലക്ഷം ദിര്‍ഹംവായ്പ വാങ്ങിയിട്ട് 20 ലക്ഷം ദിര്‍ഹമാണ് തിരികെ നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജാസ് കമ്പനി ഉടമ മര്‍സൂഖി നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ചു.

തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരുന്നു പത്രസമ്മേളനം നിശ്ചയിച്ചിരുന്നത്.

ബിനോയ് കോടിയേരിക്കൊപ്പം ആരോപണ വിധേയനായ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് കരുനാഗപ്പള്ളി കോടതിയേര്‍പ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് പത്രസമ്മേളനം മാറ്റിവച്ചത്.

നേരത്തെ, യുഎഇ പൗരനായ മര്‍സൂഖി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം അനുവദിക്കാനാവില്ലെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് അറിയിച്ചിരുന്നു.

Scroll To Top