Monday November 20, 2017
Latest Updates

ബിനു തോമസ് പ്രസിഡണ്ട് ,സാജന്‍ ചെറിയാന്‍ സെക്രട്ടറി:കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷന് നവനേതൃത്വം 

ബിനു തോമസ് പ്രസിഡണ്ട് ,സാജന്‍ ചെറിയാന്‍ സെക്രട്ടറി:കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷന് നവനേതൃത്വം 

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളീ സംഘടനയായ പ്രവാസി മലയാളി അസോസിയേഷന്റെ 2017- 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കോര്‍ക്കില്‍ ചേര്‍ന്ന സംഘടനാ ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ബിനു തോമസ് പ്രസിഡണ്ട്, മനോജ് കരിപ്പുറം വൈസ്പ്രസിഡണ്ട്, സാജന്‍ ചെറിയാന്‍ സെക്രട്ടറി, ജിനേഷ് ജയിംസ് ജോയിന്റ് സെക്രട്ടറി, റോയ് കൊച്ചാക്കന്‍ ട്രെഷറര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി Aby, Anish, Ashwin, George, Giby, Jaise, Jijo, Manoj, Rojo, Sanjith, Sajosh, Suresh, Wilson, Rajan, Ajesh എന്നിവരെയും യോഗം തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് സന്‍ജിത്ത് ജോണ്‍ അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ സെക്രട്ടറി അനിഷ് വാര്‍ഷിക റിപ്പോര്‍ട്ട് വായിക്കുകയും കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

മികച്ച പ്രകടനത്തിലുടെ കാലാവധി പൂര്‍ത്തിയാക്കിയ ഭാരവാഹികള്‍ക്ക് നിയുക്ത പ്രസിഡണ്ട് ബിനു തോമസ് നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ മറുപടി പ്രസംഗംത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് എല്ലാം വിധ ഭാവുകങ്ങളും നേരുന്നതായി മുന്‍ പ്രസിഡണ്ട് സന്‍ജീത്ത് ജോണ്‍ അറിയിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ ക്രിസ്മസ് New Year Programme ജനുവരി 6-ആം തിയതി വിപുലമായ ഒരുക്കത്തോട് ആഘോഷിക്കാന്‍ തിരുമാനിച്ചു .

വാര്‍ത്ത : അജേഷ് ജോണ്‍, കോര്‍ക്ക് 

Scroll To Top