Friday September 22, 2017
Latest Updates

ബാഴ്സിലോണ ഭീകരാക്രമണം :അയര്‍ലണ്ടില്‍ നിന്നുള്ള ഫിലിപ്പിനോ കുടുംബത്തിനും പരിക്കേറ്റു ,ഭീകരതയ്‌ക്കെതിരെ ജാഗ്രതയുമായി അയര്‍ലണ്ട് 

ബാഴ്സിലോണ ഭീകരാക്രമണം :അയര്‍ലണ്ടില്‍ നിന്നുള്ള ഫിലിപ്പിനോ കുടുംബത്തിനും പരിക്കേറ്റു ,ഭീകരതയ്‌ക്കെതിരെ ജാഗ്രതയുമായി അയര്‍ലണ്ട് 

ഡബ്ലിന്‍ : ബാഴ്സിലോണയില്‍ 13 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ഡബ്ലിനില്‍ നിന്നുള്ള
ഫിലിപ്പിനോ കുടുംബത്തിനും പരിക്കേറ്റു.

സംഭവത്തില്‍ നൂറിലേറെപ്പേര്‍ക്കാണ് പരിക്കേറ്റത്.ബാള്‍സ് ബ്രിഡ്ജില്‍ നിന്നുള്ള നോര്‍മന്‍ പോടോട്(45),ഭാര്യ പേര്‍ളി ഫെര്‍ണാണ്ടസ്(39),നെയ്ലാ പേള്‍ പോടോട്(9),നതാനിയേല്‍ പോള്‍ പോടോട്(5) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്.അവധികാലവും നതാനിയേലിന്റെ അഞ്ചാം പിറന്നാളും പ്രമാണിച്ച് ആഘോഷത്തിനുമായെത്തിയ വേളയിലാണ് ഭീകരാക്രമണത്തിനിരയായത്.

ലാസ് റാംപ്ലാസ് മെയിന്‍ റോഡില്‍ കാല്‍നടക്കാരുടെ ഇടയിലേക്ക് വാന്‍ ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തില്‍ പോടോടിന്റെ കിഡ്നിക്കു പരിക്കേറ്റു.2007മുതല്‍ ഡബ്ലിനില്‍ താമസിക്കുന്ന കുടുംബമാണിത്. മകന്‍ നതാനിയേലിന്റെ കാലൊടിഞ്ഞു. തിക്കിലും തിരക്കിലുംപെട്ടാണ് നതാലിയേലിന് അപകടം പറ്റിയത്. ഭാര്യയ്ക്കും മകള്‍ക്കും ഒന്നും സംഭവിച്ചില്ല.

‘വെളള വാന്‍ കടയിലിടിച്ച ശേഷം പാഞ്ഞുവന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.നിലവിളിച്ചുകൊണ്ട് ആളുകള്‍ പരക്കം പായുന്നതും പോലിസുകാരെയുമേ കണ്ടതായി ഓര്‍മ്മിക്കുന്നുള്ളു. ബാഴ്സലോണയിലെ ആശുപത്രിക്കിടക്കയില്‍ ഇരുന്നുകൊണ്ട് പോടോട് പറഞ്ഞു.
റസ്റ്റോറന്റിന്റെ താഴെ ഭാഗത്ത് കയറി ഒളിച്ചുകൊള്ളാനും രംഗം ശാന്തമായ ശേഷം വിളിക്കാമെന്നും പോലീസ് പറഞ്ഞു.പിന്നീട് ആംബുലന്‍സില്‍ പോലിസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.നതാലിന്റെ കാലൊടിഞ്ഞതിന് ശസ്ത്രക്രിയ വേണ്ടിവന്നു.സന്തോഷകരമായ പിറന്നാളാഘോഷം ഭീകരാക്രമണത്തില്‍ തകര്‍ന്നതിന്റെയും തൊട്ടുമുന്നില്‍ നടന്ന കൂട്ടക്കുരുതിയുടെയും നടുക്കത്തില്‍ നിന്നും ഈ കുടുംബം ഇനിയും മോചിതമായിട്ടില്ല.

ഭീകരതയ്‌ക്കെതിരെ അയര്‍ലണ്ടും 

ബാഴ്സിലോണ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സുരക്ഷാനടപടികള്‍ കര്‍ശനമാക്കി.എഴുപതോളം ഐ എസ് ജിഹാദികള്‍ അയര്‍ലണ്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഗാര്‍ഡയുടെ തന്നെ വെളിപ്പെടുത്തല്‍.

ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റ് പോലെയുള്ള പ്രദേശങ്ങളില്‍ ഇവരുടെ ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ പരിഗണിച് കൂടുതല്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.ഇവിടെ തെരുവോരത്ത് നടത്തപ്പടുന്ന സംഗീതപരിപാടികള്‍ നിയന്ത്രിക്കണമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനോട് ഗാര്‍ഡയും സുരക്ഷാ അധികൃതരും അഭ്യര്‍ഥിച്ചിട്ടുമുണ്ട്,

Scroll To Top