Wednesday May 24, 2017
Latest Updates

ബാല്‍ താക്കറെയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ടെക്കിയെ മര്‍ദ്ദിച്ചു കൊന്നു

ബാല്‍ താക്കറെയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ടെക്കിയെ മര്‍ദ്ദിച്ചു കൊന്നു

പുനെ: ശിവസേന നേതാവ് ബാല്‍ താക്കറെയെ അപമാനിക്കുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് യുവ ടെക്കിയെ മര്‍ദ്ദിച്ചു കൊന്നു. സോലാപൂര്‍ സ്വദേശിയായ മൊഹ്‌സീന്‍ സാദിഖ് ഷെയ്ഖ് (24)ആണ് കൊല്ലപ്പെട്ടത്. അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് ഇയാളെ വഴി തടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നു.

പള്ളിയില്‍ നിന്ന് ജുമാ നമസ്‌കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഇയാളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഹിന്ദു രാഷ്ട്രസേന പ്രവര്‍ത്തകരായ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു. സംഘടനാ തലവന്‍ ധനഞ്ജയ് ദേശായിയും അറസ്റ്റിലായി. താക്കറെയ്ക്ക് പുറമേ ഛത്രപതി ശിവജിയുടെയും ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും പോസ്റ്റ് ചെയ്‌തെന്ന് ആരോപണമുണ്ട്.

അതേസമയം കൊല്ലപ്പെട്ട യുവാവിന് സംഭവുമായി ബന്ധമില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നിസ്‌ക്കാര തൊപ്പിയും മുസ്ലീം വേഷവിധാനങ്ങളും കണ്ടതിനാലാകാം അക്രമിസംഘം മൊഹ്‌സീന് നേരെ തിരിഞ്ഞതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

Scroll To Top