Friday August 18, 2017
Latest Updates

ബാല്ലിനയില്‍ ഒറ്റ ദിവസം മൂന്നിടത്ത് പൈപ്പുകള്‍ പൊട്ടി,നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം മുടങ്ങി

ബാല്ലിനയില്‍ ഒറ്റ ദിവസം മൂന്നിടത്ത് പൈപ്പുകള്‍ പൊട്ടി,നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം മുടങ്ങി

ഡബ്ലിന്‍: ഡ്രോഗഡ മേഖലയില്‍ രണ്ട് ലക്ഷത്തോളം ആളുകളുടെ കുടിവെള്ളം മുട്ടിയ പരാതി തീരും മുമ്പേ കൗണ്ടി മേയോയിലെ ബാല്ലിനയില്‍ മൂന്നിടത്ത് പൈപ്പുകള്‍ പൊട്ടിയത് ഐറീഷ് വാട്ടറിനെ വീണ്ടും പ്രതിസന്ധിയിലാക്കി.നിരവധിയാളുകള്‍ക്ക് ഇവിടെയും കുടിവെള്ളവും മുടങ്ങി.24മണിക്കൂറിനുള്ളില്‍ മൂന്നിടത്താണ് മായോ കൗണ്ടിയില്‍ പൈപ്പുകള്‍ പൊട്ടിയത്.

ആബെ സ്ട്രീറ്റിലെ കത്തീഡ്രല്‍ റോഡ് ജംഗ്ഷനിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ആദ്യം പൈപ്പ് പൊട്ടിയത്.പിന്നീട് 11 മണിയോടെ ബാച്ചലേഴ്സ് വോക്കിലും പൈപ്പുകള്‍ പൊട്ടി.

ഐറീഷ് വാട്ടറിനു വേണ്ടി മയോ കൗണ്ടി കൗണ്‍സിലാണ് പൈപ്പുകള്‍ പുനസ്ഥാപിക്കുന്ന ജോലികള്‍ നിര്‍വഹിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്.ഇതിനിടെ ബണ്‍റീ റോഡിലും പൈപ്പുകള്‍ തകര്‍ന്നു. നൂറോളം വീടുകള്‍ക്കാണ് ഇവിടെ മാത്രം കുടിവെള്ളം മുടങ്ങിയത്.ബുധനാഴ്ച വെളുപ്പിനാണ് ഇവിടുത്തെ തകരാര്‍ പരിഹരിച്ചത്.

അതേസമയം, ഈ മേഖലയിലെയും പൈപ്പുകളുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് ബാല്ലിന മുനിസിപ്പല്‍ ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ആന്‍ മേ റീപ്പ് പറഞ്ഞു. ‘ഒരിടത്ത് പൈപ്പ് പൊട്ടിയത് ശരിയാക്കുമ്പോള്‍ അടുത്ത സ്ഥലത്ത് വീണ്ടും പൊട്ടുകയായി, വല്ലാത്തൊരു സ്ഥിതി തന്നെയാണ്’ അവര്‍ പറഞ്ഞു.പഴകിയ ആസ്ബസ്റ്റോസ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ കാര്യക്ഷമമായ സേവനം കൊടുക്കാനാവുമെന്നു കരുതുന്നില്ലെന്നും ആന്‍ മേ റീപ്പ് പറഞ്ഞു.പൈപ്പുകള്‍ പൊട്ടിയതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മയോ കൗണ്ടിയും ഐറീഷ് വാട്ടറും ജനങ്ങളോട് ക്ഷമാപണം നടത്തി

Scroll To Top