Wednesday May 24, 2017
Latest Updates

ബിജു രമേശിനെതിരെ കെഎം മാണി വക്കീല്‍ നോട്ടീസ് അയച്ചു

ബിജു രമേശിനെതിരെ കെഎം മാണി വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: ബാര്‍ തുറക്കാന്‍ ധനമന്ത്രി കെഎം മാണി കോഴ ആവശ്യപ്പെട്ടെന്ന് ആരോപിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവും ബാറുടമയുമായ ബിജു രമേശിനെതിരെ കെഎം മാണി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും കെഎം മാണി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതി അഭിഭാഷകാന്‍ ശ്രീകുമാറാണ് കെഎം മാണിക്ക് വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചത്.

അതേസമയം ബിജു രമേശ് കോഴ ആരോപണത്തില്‍ നിന്ന് പിന്മാറിയിരുന്നു. ആദ്യം കോഴ കൊടുത്തെന്നു അവകാശപ്പെട്ട ബിജു രമേശ് പിന്നീട് ബാറുകള്‍ അടയ്ക്കുന്നതിന് മുമ്പാണ് പണം കൈമാറിയതെന്ന് പറഞ്ഞു. ബാറുകള്‍ അടയ്ക്കുന്നതിന് മുമ്പ് നല്‍കിയ പണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോകുക. അതുകൊണ്ട് തന്നെ ബാറുടമകള്‍ കൈമാറിയ പണം കോഴ എന്ന് പറയാനാകില്ല. പണം നല്‍കുമ്പോള്‍ ബാറുകള്‍ അടയ്ക്കുമെന്ന് അറിയില്ലായിരുന്നെന്നും ഇയാള്‍ പിന്നീട് പറഞ്ഞു.

Scroll To Top