Friday May 26, 2017
Latest Updates

ബാര്‍ കോഴ: ബാറുടമകള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടേക്കും; നിലപാട് മാറ്റി സിപിഎം

ബാര്‍ കോഴ: ബാറുടമകള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടേക്കും; നിലപാട് മാറ്റി സിപിഎം

കൊച്ചി: ബാര്‍ തുറക്കാന്‍ ധനമന്ത്രി കെഎം മാണിക്ക് 1 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബാരുടമകളുടെ അസോസിയേഷന്‍ അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച കൊച്ചിയിലാണ് യോഗം. മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേഷാണ് യോഗം വിളിച്ചത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ് ബിജു രമേശ്. കെഎം മാണിയും യുഡിഎഫ് സര്‍ക്കാരിനെയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ബാറുടമകള്‍ പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. നേരത്തെ ഉന്നയിച്ച ആരോപണത്തിന്റെ തെളിവുകളും പുറത്ത് വിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം ആദ്യ ദിവസം മാണിക്കെതിരെ മൃദുസമീപനം സ്വീകരിച്ച സിപിഎം ഇന്നലെ നിലപാട് മാറ്റി. കെഎം മാണി മന്ത്രിസ്ഥാനം രാജി വച്ച് വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു. അതേസമയം മാനിക്കെതിരായ നിലപാടിലും പ്രതിപക്ഷത്ത് എകാഭിപ്രായമില്ലാത്തത് സര്‍ക്കാരിന് കരുത്തുപകരും. സിപിഎം വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാവ് വിഎസ് സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സിപിഐ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ്.

Scroll To Top