Friday January 20, 2017
Latest Updates

ബാര്‍ കോഴ: ഗൂഢാലോചനക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് കെഎം മാണി

ബാര്‍ കോഴ: ഗൂഢാലോചനക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്നു അറിയാമെന്ന് ധനമന്ത്രി കെഎം മാണി. ഇവരെ എപ്പോള്‍  , എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും കെഎം മാണി പറഞ്ഞു. കോട്ടയം പാലായില്‍ നടത്തിയ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം ഉന്നയിച്ചവര്‍ പോയി പണി നോക്കട്ടെയെന്നും കെഎം മാണി പറഞ്ഞു. അച്യുതാനന്ദനെ വീട്ടിലെത്തി കാണാന്‍ പാസ് എടുക്കണം. എന്നാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വീട്ടിലെത്തി കാണാമെന്നും മാണി പറഞ്ഞു.

അതേസമയം ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണി അയച്ച വക്കീല്‍ നോട്ടീസിന് ബിജു രമേശ് മറുപടി നല്‍കി. പണം കൊടുത്തുവെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്നും ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബിജു രമേശ് വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി. തന്റെ അഭിഭാഷകന്‍ മാര്‍ട്ടിന്‍ ജോസ് മുഖേനയാണ് കെഎം മാണി ബിജു രമേഷിന് വക്കീല്‍ നോട്ടീസ് അയച്ചത്.

Scroll To Top