Sunday September 24, 2017
Latest Updates

ബാര്‍ കോഴ: ഗൂഡാലോചന ഉണ്ടെന്ന ആരോപണത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്‍മാറുന്നു?

ബാര്‍ കോഴ: ഗൂഡാലോചന ഉണ്ടെന്ന ആരോപണത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്‍മാറുന്നു?

കോട്ടയം: ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന ആരോപണത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്‍മാറുന്നു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ഉള്ളതായി കരുതുന്നില്ലെന്ന് ഗൂഡാലോചന അന്വേഷിക്കാന്‍ പാര്‍ട്ടി നിയമിച്ച സമിതിയുടെ അധ്യക്ഷനായ സിഎഫ് തോമസ്. പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത് സംബന്ധിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാകൂ എന്നും സിഎഫ് തോമസ് പറഞ്ഞു. പാര്‍ട്ടി അന്വേഷണ സമിതി ഉടന്‍ യോഗം ചേരുമെന്നും സിഎഫ് തോമസ് അറിയിച്ചു.

ആരോപണത്തിന്റെ വസ്തുത ജനം മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും സിഎഫ് തോമസ് പറഞ്ഞു. അതേസമയം സിഎഫ് തോമസിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. ഗൂഡാലോചന ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നുവെന്ന് ആന്റണി രാജു പറഞ്ഞു. ഗൂഡാലോചന രാഷ്ട്രീയമാണോ അല്ലയോ എന്ന് കണ്ടെത്തണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജ്, ജോയ് ഏബ്രഹാം, ആന്റണി രാജു, ടി.എസ്. ജോണ്‍, പി.ടി. ജോസ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് ഗൂഡാലോചന അന്വേഷിക്കുന്ന സമിതിയിലുള്ള അംഗങ്ങള്‍ .

Scroll To Top