Saturday May 27, 2017
Latest Updates

ബാര്‍ കോഴ: കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

ബാര്‍ കോഴ: കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇന്ന് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മാണിയുടെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഇത് എങ്ങനെ നേരിടണമെന്നതാകും യോഗത്തിലെ പ്രധാന അജണ്ട. കെഎം മാണിക്ക് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കും.

കോഴ ആരോപണത്തിനു പിന്നില്‍ ഗൂഡാലോചന എന്ന മുന്‍ നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉരച്ചു നില്‍ക്കും. ഗൂഡാലോചനക്കാരെ ദിവസങ്ങള്‍ക്കകം വെളിപ്പെടുത്തുമെന്നു കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. ഗൂഡാലോചനയ്ക്ക് പിന്നില്‍ യുഡിഎഫുകാരുണ്ടോ എന്ന് പിന്നീട് വ്യക്തമാകുമെന്ന് കെഎം മാണിയും പറഞ്ഞിരുന്നു.

അതിനിടെ കെഎം മാണിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ് രംഗത്ത് വന്നു. ബജറ്റില്‍ നികുതി കുറച്ച് നല്‍കുന്നതിന് കെഎം മാണി ക്വാറി, ജ്വല്ലറി, ബേക്കറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പുതിയ ആരോപണം.

Scroll To Top