Friday January 20, 2017
Latest Updates

ബാര്‍ കോഴ: അന്വേഷണം വഴിമുട്ടി; ബാറുടമകള്‍ക്കിടയില്‍ ഭിന്നത

ബാര്‍ കോഴ: അന്വേഷണം വഴിമുട്ടി; ബാറുടമകള്‍ക്കിടയില്‍ ഭിന്നത

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ അന്വേഷണം വഴിമുട്ടി. വിജലന്‍സ് തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ആരോപണം ഉന്നയിച്ച ബാറുടമകള്‍ ആരും മൊഴി നല്‍കാന്‍ ഹാജരാകാത്തതോടെയാണ് അന്വേഷണം വഴി മുട്ടിയത്. നോട്ടീസ് ലഭിച്ച പലരും അവധി ചോദിച്ച് ഒഴിഞ്ഞുമാറുകയാണ്. ക്വിക്ക് വെരിഫിക്കേഷന്‍ ഘട്ടത്തില്‍ ഹാജരാകാതിരുന്നവര്‍ക്കാണ് ആദ്യം നോട്ടീസ് അയച്ചത്. ഇതിന് പുറമേ ക്വിക്ക് വെരിഫിക്കേഷനില്‍ നോട്ടീസ് നോട്ടീസ് അയച്ച എട്ട് പേര്‍ക്ക് കൂടി നോട്ടീസ് അയച്ചിരുന്നു.

ഇതില്‍ മാണിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് മാത്രമാണ് മൊഴി നല്‍കാന്‍ തയ്യാറായത്. അസോസിയേഷന്‍ ജന.സെക്രട്ടറി ധനേശനോട് മൊഴിയെടുക്കാനുള്ള സമയവും സതലവും അറിയിച്ചാല്‍ അവിടെയെത്തി മൊഴിയെടുക്കാമെന്ന് അറിയിച്ചിട്ടും ഇയാള്‍ ഒഴിഞ്ഞു മാറുകയാണ്. ബാറുടമ അസോസിയേഷനിലെ മറ്റൊരു പ്രമുഖനായ തലസ്ഥാനത്തെ ബാറുടമയും നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായിട്ടില്ല.

ബാര്‍ കോഴ ആരോപണത്തില്‍ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 17 നാണ് മന്ത്രി കെ.എം. മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ബിജു രമേശിന്റെ ആരോപണങ്ങള്‍ ബാറ്റ് ബാറുടമകള്‍ പിന്തുണയ്ക്കുന്നില്ലെന്നാണ് നിസഹകരണം സൂചിപ്പിക്കുന്നത്. ബാറുടമകള്‍ക്കിടയിലെ ഈ ഭിന്നത മൂലം അന്വേഷണം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് വിജിലന്‍സ് സംഘം.

Scroll To Top