Friday January 20, 2017
Latest Updates

ബാര്‍ കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും

ബാര്‍ കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും

കൊച്ചി: ബാര്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. വിധി സര്‍ക്കാരിന് അനുകൂലമായാല്‍ ഇപ്പോള്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ക്ക് കൂടി ഇന്ന് പൂട്ട് വീഴും. നേരത്തെ ഹൈക്കോടതി വിധി വരുന്നത് വരെ തല്‍സ്ഥിതി തുടരുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

മദ്യനയവും ബാര്‍ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയും ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേസില്‍ ഇന്ന് വിധി പറഞ്ഞേക്കുമെന്ന സൂചന ലഭിച്ചത്. ഹൈക്കോടതിയിലെ ഇന്നത്തെ കേസുകളുടെ ലിസ്റ്റില്‍ ബാര്‍ കേസ് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും സിംഗിള്‍ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചേക്കും.

ജസ്റ്റിസ് സുരേന്ദ്രമോഹനാണ് വിധി പറയുക.കേസില്‍ ഇരു വിഭാഗത്തിന് വേണ്ടിയും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് വാധിച്ച്ചത്. വിധി എതിരായാല്‍ ബാറുടമകളുടെ നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക് നീളും.

Scroll To Top