Friday August 18, 2017
Latest Updates

ബാര്‍ക്ലേസിനും ഡബ്ലിനില്‍ പുതിയ ആസ്ഥാനമൊരുങ്ങി:അയര്‍ലണ്ടിലേക്ക് കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളെത്തുന്നു

ബാര്‍ക്ലേസിനും ഡബ്ലിനില്‍ പുതിയ ആസ്ഥാനമൊരുങ്ങി:അയര്‍ലണ്ടിലേക്ക് കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളെത്തുന്നു

ഡബ്ലിന്‍ :ബ്രക്സിറ്റ് പശ്ചാത്തലത്തില്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ അയര്‍ലണ്ട് തലസ്ഥാനത്തേക്കെത്തുന്നു.ബാര്‍ക്ലേസ് ബാങ്കിനാണ് ഡബ്ലിനില്‍ പുതിയ ആസ്ഥാനമൊരുങ്ങിയത്.നേരത്തെ അമേരിക്കന്‍ സാമ്പത്തിക സ്ഥാപനമായ ജെപി മോര്‍ഗനും ഡബ്ലിനില്‍ ആസ്ഥാനം വാങ്ങിയിരുന്നു.500പേര്‍ക്കുള്ള ഓഫിസ് സംവിധാനമായിരുന്നു ഇവര്‍ നഗരഹൃദയത്തില്‍ സ്വന്തമാക്കിയത്. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ വന്‍കിട കമ്പനികള്‍ അവരുടെ കര്‍മ്മമണ്ഡലം അയര്‍ലണ്ടിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനെ ബലപ്പെടുത്തുന്നതാണ് ബാര്‍ക്ലേസിന്റെ കടന്നുവരവ്.ആസ്ഥാനം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ബാര്‍ക്ലേസ് ഡബ്ലിനില്‍ വിശാലമായ ഇടം ഒരുക്കിയിരിക്കുന്നത്. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ബാങ്കിന്റെ യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായാകും ഡബ്ലിന്‍ ഓഫിസ് ഭാവിയില്‍ പ്രവര്‍ത്തിക്കുകയെന്നാണ് കരുതുന്നത്.
്ടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബാങ്കിംഗ് അതികായനായ ബാങ്ക് ഓഫ് അമേരിക്കയും ഡബ്ലിനിലെത്തുമെന്നാണ് റിപോര്‍ട്ട്. ഡബ്ലിനിലെത്തുന്നത് സ്ഥിരീകരിച്ച സ്ഥാപനം പക്ഷേ എത്ര ജീവനക്കാരുണ്ടാകും തുടങ്ങിയ കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
മോള്‍സ് വര്‍ത്ത് സ്ട്രീറ്റ് ഓഫിസ് ബ്ലോക്കിലെ പുതിയ ഓഫിസിനായി ബാര്‍ ക്ലേസ് 20 വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയിട്ടുള്ളത്.3437 ചതുരശ്ര അടിയാണ് പുതിയ ആസ്ഥാനത്തിനുള്ളത്. രണ്ടര നിലകള്‍ ബാങ്കിന് ഇവിടെ ഉപയോഗിക്കാനാകും.ആവശ്യമാകുന്ന പക്ഷം ബാക്കിയുള്ള അര നില കെട്ടിട സൗകര്യം കൂടി ഉപയോഗിക്കുവാനുമാകും.ഇതിന് 430 ജീവനക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്.ഇപ്പോള്‍ ബാര്‍ക്ലേയ്ക്ക് 120 ജീവനക്കാരാണ് ഡബ്ലിനിലുള്ളത്.2.35 മില്യന്‍ യൂറോ വാര്‍ഷിക വാടകയിലാണ് ഈ ധനകാര്യ സ്ഥാപനം പുതിയ ആസ്ഥാനം സജ്ജമാക്കിയത്.കാര്‍പാര്‍ക്കിംഗിനായി വര്‍ഷം തോറും 4000യൂറോയും നല്‍കേണ്ടതുണ്ട്.

Scroll To Top