Wednesday February 22, 2017
Latest Updates

ബാബ രാംദേവ് ബിജെപിക്ക് തവേദനയാകുന്നു; രാംദേവിന് ലഖ്‌നൗവില്‍ വിലക്ക്

ബാബ രാംദേവ് ബിജെപിക്ക് തവേദനയാകുന്നു; രാംദേവിന് ലഖ്‌നൗവില്‍ വിലക്ക്

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ ദളിതര്‍ക്കെതിരെ പ്രസ്താവന നടത്തിയ ബാബ രാംദേവ് ബിജെപിക്ക് തലവേദനയാകുന്നു. ബാബ രാംദേവിനെതിരെ ഹരിദ്വാര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍  എന്നിവടങ്ങളിലെ ദളിത് സംഘടനങ്ങള്‍ രംഗത്ത് വന്നു. ദളിതരെ അപമാനിച്ച രാംദേവ് പിന്തുണയ്ക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു. പരാമര്‍ശം വിവാദം ആയതിനെ തുടര്‍ന്ന് ബാബ രാംദേവിനെതിരെ ഉത്തരപ്രദേശ് പോലീസ് കേസെടുത്തിരുന്നു.

കൂടാതെ പ്രസ്താവനയില്‍ രാംദേവ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന ബിജെപിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന അവസ്ഥയാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലെ തന്നെ ഒരു വിഭാഗം നേതാക്കളും രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ദലിതരെ അപമാനിച്ച പ്രസ്താവനക്കെതിരെ ദലിത് നേതാക്കള്‍ ദേശീയ പട്ടിക ജാതി കമ്മീഷനിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിരുന്നു.

പരാമര്‍ശം പിന്‍വലിക്കണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും ആവശ്യപ്പെട്ടിരുന്നു. അതേസമയം തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് രാംദേവ് വിശദീകരിച്ചു. ഇതിനിടെ ബാബ രാംദേവ് ലഖ്‌നൌവില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ജില്ല ഭരണകൂടം ഉത്തരവിട്ടു. മെയ് 18 വരെയാണ് വിലക്ക്. ലഖ്‌നൗ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയാണ് ബാബ രാംദേവ് ദളിത് കുടുംബങ്ങള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും മോശം പരാമര്‍ശം നടത്തിയത്.

Scroll To Top