Tuesday February 21, 2017
Latest Updates

ബാത്ത്‌റൂമില്‍ വീണ് പരുക്കേറ്റ കെയററിന് 28,000 യൂറോ നഷ്ടപരിഹാരം അനുവദിച്ചു

ബാത്ത്‌റൂമില്‍ വീണ് പരുക്കേറ്റ കെയററിന് 28,000 യൂറോ നഷ്ടപരിഹാരം അനുവദിച്ചു

ഡബ്ലിന്‍: ബാത്ത്‌റൂമില്‍ വീണ് പരുക്കേറ്റ കെയറര്‍ ജീവനക്കാരിക്ക് 28,000 യൂറോ നഷ്ടപരിഹാരം അനുവദിച്ചു. ഡബ്ലിനിലെ സര്‍ക്യൂട്ട് സിവില്‍ കോടതിയാണ് നഷ്ടപരിഹാരം അനുവദിച്ചത്. കെയറര്‍ ജീവനക്കാരിയായ ഇസബെല്ല ഒ സുള്ളിവന്‍ എന്ന 61 കാരിക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഷങ്കില്‍ സ്വദേശിനിയാണ് ഇസബെല്ല. ബാത്ത്‌റൂമിലെ ടൈലില്‍ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ ഇവരുടെ കൈക്ക് പൊട്ടലുണ്ടായിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. ബാത്ത്‌റൂമില്‍ ഒട്ടിച്ച പുതിയ ടൈലില്‍ തെന്നി വീഴുകയായിരുന്നു. ഇതേതുടര്‍ന്ന് ഇസബെല്ല ടൈല്‍ ഒട്ടിച്ച കോണ്‍ട്രാക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. 

ലോത്തില്‍ നിന്നുള്ള നീല്‍ കെല്ലി എന്നയാളാണ് ടൈല്‍ ഒട്ടിക്കുന്നതിന് കോണ്‍ട്രാക്റ്റ് എടുത്തിരുന്നത്. ഇയാള്‍ക്കെതിരെ ഇസബെല്ല നിയമ നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പണിയില്‍ വീഴ്ച സംഭവിച്ചുവെന്ന വാദം ഇയാള്‍ നിഷേധിച്ചു. അതേസമയം പണിയില്‍ അപാകതയുണ്ടെന്നും,അല്‍പ്പം ചെരിച്ചാണ് റ്റൈല്‍ ഇട്ടതെന്നും,ഇതാണ് തെന്നിവീഴാന്‍ ഇടയാക്കിയതെന്നും ഫോറന്‍സിക് എഞ്ചിനീയര്‍ കോടതിയില്‍ മൊഴി നല്‍കി. ഇത് കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2011 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

Scroll To Top