Friday January 20, 2017
Latest Updates

ബാങ്ക് ഹോളിഡെ വീക്ക്എന്‍ഡില്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ഗാര്‍ഡ രംഗത്ത് 

ബാങ്ക് ഹോളിഡെ വീക്ക്എന്‍ഡില്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ഗാര്‍ഡ രംഗത്ത് 

ഡബ്ലിന്‍: ഈ ബാങ്ക് ഹോളിഡെ വീക്ക് എന്‍ഡില്‍ ഡ്രൈവ് ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡയുടെ മുന്നറിയിപ്പ. സാധാരണ ബാങ്ക് ഹോളിഡെ സമയത്ത് വാഹനാപകടങ്ങള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ്. അപകടത്തില്‍പ്പെട്ട് മരിക്കുന്ന ഭൂരിപക്ഷം പേരും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. അതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഇരുചക്ര വാഹന അപകടങ്ങള്‍ 70 ശതമാനം വര്‍ദ്ധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗാര്‍ഡ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. വാഹനം ഡ്രൈവ് ചെയ്യുന്നവര്‍ പരമാവധി വേഗത കുറച്ച് സഞ്ചരിക്കാനും മറ്റ് വാഹനങ്ങളെക്കൂടി കണക്കിലെടുത്ത് ഡ്രൈവ് ചെയ്യാനും ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ ട്രാഫിക് ബ്യൂറോയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ പിടിക്കാന്‍ രാജ്യമെമ്പാടും വാഹന പരിശോധന കര്‍ശനമാക്കുമെന്നും ഗാര്‍ഡ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഗാര്‍ഡ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ടെന്നും ഗാര്‍ഡ അധികൃതര്‍ അറിയിച്ചു. 

ഉത്തരവാദിത്വമുള്ള ഡ്രൈവിങ്ങിലൂടെ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ ട്വോമ്മി അഭ്യര്‍ത്ഥിച്ചു. ഈ കഴിഞ്ഞ ബാങ്ക് ഹോളിഡെ വീക്ക്എന്‍ഡില്‍ മൂന്ന് പേരാണ് അപകടങ്ങളില്‍ മരിച്ചത്. എന്നാല്‍ ഇത്തവണ അപകടങ്ങള്‍ ഇല്ലാത്ത ബാങ്ക് ഹോളിഡെ വീക്ക്എന്‍ഡ് ആയിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

Scroll To Top