Sunday April 30, 2017
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ട് ലാഭത്തിലേക്ക്,ശമ്പളം മുടങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ചു 

ബാങ്ക് ഓഫ് അയര്‍ലണ്ട് ലാഭത്തിലേക്ക്,ശമ്പളം മുടങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ചു 

ഡബ്ലിന്‍: ബാങ്ക് അയര്‍ലണ്ട് ലാഭത്തിലേക്ക്. ഈ വര്‍ഷത്തില്‍ ആദ്യത്തെ ആറ് മാസത്തെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ബാങ്ക് 399 മില്യന്‍ യൂറോയുടെ ലാഭം നേടി. നികുതി പൂര്‍വ വരുമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ബാങ്ക് 500 മില്യന്‍ യൂറോയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നാണ് വന്‍ തിരിച്ച് വരവ് നടത്തിയത്. 

കഴിഞ്ഞ ദിവസം ശമ്പളം മുടങ്ങിയ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തതായും ബാങ്ക് ഓഫ് അയര്‍ലണ്ട് വ്യക്തമാക്കി. ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയതെന്ന് ബാങ്ക് മേധാവി റിച്ചി ബൗര്‍ച്ചര്‍ പറഞ്ഞു.

സംഭവിക്കരുതാത്ത സാങ്കേതിക പിഴവാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നും പിഴവില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. സാങ്കേതിക തകരാര് എത്ര പേരെ ബാധിച്ചെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. നഴ്‌സുമാരും ഗാര്‍ഡയും ഉള്‍പ്പെടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ഇത് ബാധിച്ചിരുന്നു. പെയ്‌മെന്റുകള്‍ വൈകിയത് കൊണ്ടുള്ള ചാര്‍ജുകള്‍ ഒഴിവാക്കുമെന്നും ബാങ്ക് ഓഫ് അയര്‍ലണ്ട് അറിയിച്ചു.ഐറിഷ് സമ്പദ്ഘടന മെച്ചപ്പെടുന്നു എന്നതിന്റെ സൂചനയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് ലാഭം നേടിയെന്ന വാര്‍ത്ത എന്ന് ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു.

Scroll To Top