Thursday February 23, 2017
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കളില്‍ നിന്നും കൂടുതലായി പണം ഈടാക്കി ;അബദ്ധമെന്ന് ബാങ്ക്

ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കളില്‍ നിന്നും കൂടുതലായി പണം ഈടാക്കി ;അബദ്ധമെന്ന് ബാങ്ക്

ഡബ്ലിന്‍:ഉപഭോക്താക്കളില്‍ നിന്നും അബദ്ധത്തില്‍ കൂടുതല്‍ തുക ഈടാക്കിയതു ശരിയായ രീതിയിലേക്ക് കൊണ്ടുവരാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചില ഉപഭോക്താക്കളില്‍ നിന്ന് കൂടുതലായി പണം ബാങ്ക് അബദ്ധത്തില്‍ ഈടാക്കിയത്.
ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും രണ്ട് തവണ പണം ഈടാക്കിയതു സംബന്ധിച്ച വിവരങ്ങള്‍ കാണിച്ചു തുടങ്ങിയതാണ് തെറ്റുകള്‍ക്ക് കാരണമായത് എന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്.
വിസ ഡെബിറ്റ് ട്രാന്‍സാക്ഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കൂടുതലായി ചാര്‍ജ് ഈടാക്കപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്നു തന്നെ ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ എന്താണ് ഇത്തരത്തില്‍ ഒരു തെറ്റ് സംഭവിക്കാന്‍ കാരണമായതെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
ഒരു ഐറിഷ് ബാങ്കിന് ഇത്തരത്തിലുള്ള ഒരു ഡെബിറ്റിംഗ് തെറ്റ് സംഭവിക്കുന്നത് ഇതാദ്യമായിട്ടല്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ കസ്റ്റമര്‍ ഗ്രൂപ്പുകള്‍ ഉപഭോക്താക്കളോട് അവരുടെ അക്കൗണ്ടില്‍ നിന്നും കൂടുതല്‍ തുക ഈടാക്കപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കാന്‍ മുന്നറിയിപ്പു നല്‍കാറുമുണ്ട്.
ഈ തെറ്റുമായി സംബന്ധിച്ച് യാതൊരു വിധ ചാര്‍ജുകളും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുകയില്ലെന്നും ബാങ്ക് ഓഫ് അയര്‍ലണ്ട് അറിയിച്ചു.

Scroll To Top