Monday September 25, 2017
Latest Updates

ബഹുഭാര്യാത്വത്തിന്റെ പേരില്‍ കാനഡയില്‍ രണ്ട് പുരുഷന്മാര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍വാസം 

ബഹുഭാര്യാത്വത്തിന്റെ പേരില്‍ കാനഡയില്‍ രണ്ട് പുരുഷന്മാര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍വാസം 

ഡബ്ലിന്‍ :ബഹുഭാര്യാത്വത്തിന്റെ പേരില്‍ കാനഡയില്‍ രണ്ട് പുരുഷന്മാര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍വാസം വിധിച്ചു.127 വര്‍ഷം മുമ്പ് നിലവില്‍വന്ന ബഹുഭാര്യാത്വ നിയമത്തിന്റെ ലംഘനത്തിനാണ് ജയില്‍ശിക്ഷ ലഭിച്ചത്.

വിന്‍സ്റ്റണ്‍ ബ്ലാക്മോര്‍,ജയിംസ് മാരിയന്‍ ഓലര്‍ എന്നിവരെയാണ് വളരെക്കാലമായി നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ ശിക്ഷിച്ചത്.പ്രത്യേക ക്രിസ്തീയ മതവിശ്വാസപ്രകാരം ജീവിക്കുന്നവരാണ് ഇരുവരും.ശിക്ഷിക്കപ്പെട്ടവരില്‍വിന്‍സ്റ്റണ്‍ ബ്ലാക്മോറിന് 25 ഭാര്യമാരും 146 മക്കളുമുണ്ട്. രണ്ടാമന് അഞ്ച് ഭാര്യമാരാണ് ഉള്ളത്.

ഇവര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വിചാരണാ നടപടികള്‍ക്കായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിരുന്നു. രണ്ട് ദശാബ്ദങ്ങളായി നിയമയുദ്ധം നടന്നുവരികയായിരുന്നു.ബഹുഭാര്യാത്വത്തിന്റെ പേരിലുള്ള ആരോപണം മതപരമായ വിശ്വാസത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഇവരുടെ വാദം.എന്നാല്‍ 2011ല്‍ ഇതു സംബന്ധിച്ച വിഷയത്തില്‍ ബ്രിട്ടീഷ് കൊളംബിയ പ്രോവിന്‍സ് സുപ്രിംകോടതിയുടെ റൂളിംഗ് ഉണ്ടായതോടെയാണ് കേസുകളുടെ നടപടികള്‍ ഊര്‍ജിതമായത്.മതപരമായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുന്നതല്ല ബഹുഭാര്യാത്വം എന്നതായിരുന്നു കോടതിയില്‍ നിന്നുണ്ടായ റൂളിംഗ്.ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം മുമ്പ് വിചാരണാ നടപടികള്‍ വീണ്ടും തുടങ്ങുകയായിരുന്നു.

കേസ് സുപ്രിംകോടതി പരിഗണിച്ച വേളയില്‍ ബ്ലാക്ക്മോര്‍ തന്റെ ബഹുഭാര്യാത്വം നിഷേധിച്ചില്ല. എഫ്എല്‍ഡിഎസിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിലും പ്രവര്‍ത്തനത്തിലും തര്‍ക്കത്തിനില്ലെന്നും ജഡ്ജി ഷേരി ആന്‍ ഡോണഹന്‍ പറഞ്ഞു.എന്നാല്‍ ഇവരുടെ പ്രവൃത്തി രാജ്യത്തിന്റെ പൊതുനിയമത്തിനെതിരായതിനാലാണ് ശിക്ഷിക്കുന്നതെന്നു കോടതി പറഞ്ഞു.

ശിക്ഷിക്കപ്പെട്ട രണ്ട് പേരും ഫണ്ടമെന്റലിസ്റ്റ് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്സിന്റെ (എഫ്എല്‍ഡിഎസ്)മുതിര്‍ന്ന അംഗങ്ങളാണ്.ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്സില്‍ നിന്നും ബഹുഭാര്യാത്വത്തിന്റെ പേരില്‍ വേര്‍പെട്ടു പോയ പ്രത്യേക വിഭാഗമാണ് ഇത്.മോര്‍മോണ്‍ ചര്‍ച്ച് എന്ന പേരിലും ആ വിഭാഗം അറിയപ്പെടുന്നു.മലമ്പ്രദേശങ്ങളില്‍ തനതായ ശൈലിയില്‍ സഹവസിക്കുന്ന വിഭാഗമാണവര്‍. അമേരിക്കന്‍ അതിര്‍ത്തിയിലാണ് 60 വര്‍ഷമായി ഇവര്‍ അധിവസിക്കുന്നത്.ബാര്‍ടര്‍ സമ്പ്രദായമാണ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നത്.

Scroll To Top