Tuesday January 24, 2017
Latest Updates

ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ കാലം ചെയ്തു

ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ കാലം ചെയ്തു

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ കാലം ചെയ്തു. 94 വയസായിരുന്ന. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്  പരുമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2010 ല്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. വൈകിട്ട് 7.45 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2005 ഒക്ടോബര്‍ 31നാണ് ദിദിമോസ് പ്രഥമനെ കത്തോലിക്ക ബാവ ആയി വാഴിച്ചത്. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മ്മികനായിരുന്നു ബാവ. 2009 ഏപ്രില്‍ 4ന് നടന്ന മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായിരുന്നു.

ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി 1921 ഒക്ടോബര്‍ 29ന് മാവേലിക്കരയിലാണ് അദ്ദേഹം ജനിച്ചത്.  സി.ടി. തോമസ് എന്നായിരുന്നു ആദ്യപേര്. കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുച്ചിറപ്പള്ളി നാഷണല്‍ കോളേജ്, മദ്രാസ് മാസ്റ്റര്‍ ട്രെയിനിംഗ് കോളേജ്,െ്രെകസ്റ്റ്  ചര്‍ച്ച് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിവിധ വിഷയങ്ങളില്‍ ബിരുദം നേടി. 1950ല്‍ വൈദിക വൃത്തിയില്‍ പ്രവേശിച്ചു.

Scroll To Top