Friday August 17, 2018
Latest Updates

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍, രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍, രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുന്ന ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം  2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു.2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനമാണ്  സ്റ്റഡിവെല്‍ മെഡിസിന്‍.

കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലും ഒരുക്കിയിട്ടുണ്ട്. അവധി കാലമായതിനാല്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഈ അവസരം മുതലാക്കാവുന്നതാണ്.

അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും ഇവര്‍നല്‍കുന്നുണ്ട്. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും ഈ യൂണിവേഴ്‌സിറ്റികളുടെ മാത്രം പ്രത്യേകതയാണ്.

മെഡിക്കല്‍ കോഴ്സുകള്‍ക്ക് 8000 യൂറോ ആണ് വാര്‍ഷിക ഫീസ്. ഇന്ത്യയിലെ പല മെഡിക്കല്‍ കോളേജുകളും ഈടാക്കുന്നതിലും വളരെ കുറവാണു ഇത്. മാതാപിതാക്കള്‍ക്കും പഠിതാക്കള്‍ക്കും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂട്ടി നല്കുന്നുവെന്നതാണ് സ്റ്റഡിവെല്‍ മെഡിസിന്റെ ഏറ്റവും വലിയ പ്രത്യേകത. അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യഘട്ടം മുതല്‍ പ്രവേശനം പൂര്‍ത്തിയാകുന്ന സമയം വരെ ഉത്തരവാദിത്വത്തോടെ സ്റ്റഡിവെല്‍ മെഡിസിന്റെ സേവനം ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email:info@studywellmedicine.com
Web :http://www.studywellmedicine.com

Scroll To Top