Tuesday February 21, 2017
Latest Updates

ബലാത്സംഗ നിരക്കില്‍ ഡബ്ലിന്‍ നഗരം ന്യൂ ഡല്‍ഹിയെ പോലും തോല്‍പ്പിക്കുന്നു !

ബലാത്സംഗ നിരക്കില്‍ ഡബ്ലിന്‍ നഗരം ന്യൂ ഡല്‍ഹിയെ പോലും തോല്‍പ്പിക്കുന്നു !

ഡബ്ലിന്‍ : സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ എണ്ണത്തില്‍ ഡബ്ലിന്‍ നഗരം ന്യൂ ഡല്‍ഹിയെ പോലും തോല്‍പ്പിക്കുന്ന നിരക്കിലെയ്ക്ക് കുതിക്കുന്നതായി പഠനം.ഇത് സമ്മതിച്ചത് ഇന്ത്യാക്കാരൊന്നുമല്ല,ഐറിഷ് സര്‍ക്കാര്‍ ഏജന്‍സി തന്നെയാണ് . സംസ്‌കാരത്തിന്റെയും മര്യാദയുടെയും പേരില്‍ ഊറ്റം കൊള്ളൂന്നവരെ അമ്പരപ്പിക്കുന്നതാണ് ഡബ്ലിന്‍ റേപ്പ് െ്രെകസിസ് സെന്ററി ന്റെ അധ്യക്ഷ എലന്‍ ഓ മെല്ലി ഡണ്‍ലപ് പുറത്തു വിട്ട റിപ്പോര്‍ട്ട് .

2012 ല്‍ 14 മില്ല്യന്‍ ജനസംഖ്യയുള്ള ഡല്‍ഹി നഗരത്തില്‍ 572 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഒന്നേ കാല്‍ മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഡബ്ലിനില്‍ ബലാല്‍സംഗത്തിന് ഇരയായത് 270 പേരാണ്. ഡബ്ലിന്‍ രോട്ടുണ്ട ആശുപത്രിയിലെ സെക്ഷ്വല്‍ അസല്‍ട്ട് ട്രീട്‌മെന്റ്‌റ് യൂണിറ്റിന്റെ രേഖകള്‍ പ്രകാരം ഇതില്‍ കൂടുതലും നഗരത്തിലെ വിജന പ്രദേശങ്ങളില്‍ വെച്ചാണ് സംഭവിച്ചിരിക്കുന്നത്.സി എസ് ഓ യുടെ കണക്കു പ്രകാരം 1972 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ വര്‍ഷം ഡബ്ലിനില്‍ ഒട്ടാകെയുള്ളത്

പീഡനങ്ങള്‍ക്കിരയായവരെ തിരികെ ജീവിതപാതയിലേക്കെത്തിക്കാനായി ഇപ്പോള്‍ ഡബ്ലിന്‍ റേപ് െ്രെകസിസ് സെന്റര്‍ പുതിയ ഒരു ആപ് പുറത്തിറക്കുന്നുണ്ട് ;
ഡബ്ലിനിലും പുറത്തുമുള്ള കെയര്‍ സെന്ററുകളെ കുറിച്ചുള്ള വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ആപ്. ലൊക്കേഷന്‍ വിവരങ്ങളും സെന്റര്‍ നമ്പറും ഉള്‍പ്പെടെ ആവശ്യമുള്ള എല്ലാ വിവരങ്ങളും ആപില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പീഡനത്തിനിരയാവേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്കുമാത്രം വേണ്ടിയുള്ളതല്ല തങ്ങളുടെ സേവനങ്ങളെന്നും അവരുടെ കൂട്ടുകാരെ അത്തരം സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള ക്ലാസ് നല്‍കുക കൂടിയാണ് ഇപ്പോള്‍ എന്നും ഡബ്ലിന്‍ റേപ് െ്രെകസിസ് സെന്റര്‍ സിഇഒ എലന്‍ ഒ’മാലി ഡണ്‍ലോപ് പറഞ്ഞു.

അത്തരത്തിലുള്ളവര്‍ക്ക് പിന്തുണയും ഉപദേശവും നല്‍കി ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും എലന്‍ ഒ’മാലി കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള ആളുകളെ പിന്തുണയ്ക്കാനും അവരുടെ കൂടെ നില്‍ക്കാനും ഒരു സംഘം തന്നെ തയ്യാറായി നില്‍ക്കുന്നത് അവരെ അറിയിക്കണമെന്നും എന്നും അവര്‍ക്ക് ശക്തിയായി അവരുടെ ഫോണറ്റത്ത് അവരെ സഹായിക്കാനായി തങ്ങള്‍ നിലനില്‍ക്കുമെന്നും ഒ’മാലി പറഞ്ഞു.

ആപില്‍ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ഒരു തവണ വിളിച്ച് കിട്ടിയില്ലെങ്കില്‍ നിരാശരാകേണ്ട കാര്യമില്ലെന്നും പിന്നീട് ശ്രമിക്കുമ്പള്‍ കോള്‍ കണക്റ്റാവുമെന്നും സിഇഒ പറഞ്ഞു.
വെബ്‌സൈറ്റില്‍ തന്നെ സര്‍ച്ച് ചെയ്യുകയാണെങ്കില്‍ റേപ് െ്രെകസിസ് സെന്ററുകളുടെയും സമരിറ്റന്‍സിന്റെയും വുമന്‍സ് എയ്ഡ് നാഷണല്‍സിന്റെയും നമ്പറുകള്‍ ലഭ്യമാകും.
.
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഒരാളുടെ കൂടെ രണ്ടു തവണ പുറത്തുപോയ യുവോന്‍ ഡോല്‍ എന്ന പെണ്‍കുട്ടി പീഡനത്തിനിരയായതും പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
ഒരു ഫിക്ഷന്‍ രീതിയിലാണ് യുവോന്റെ കഥ അവതരിപ്പിച്ചത്. വളരെ അധികം മദ്യപിച്ചിരുന്ന പെണ്‍കുട്ടി അയാളെ പിടിച്ചു തള്ളുന്നതും താല്‍പര്യമില്ലെന്നു പറയുന്നതും വ്യക്തമാണ്. എന്നാല്‍ അയാള്‍ പിന്നീട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇത്തരത്തില്‍ ഒരു കഥ അവതരണത്തിനു മുതിര്‍ന്നത് പലരുടെ ജീവിതത്തിലും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു മനസിലാക്കിയതിനാലാണെന്നാണ് കഥ പുറത്തു വിട്ട ആര്‍ടിഇ വിശദീകരിച്ചത്.
ഡബ്ലിനിലെ റേപ് െ്രെകസിസ് സെന്റര്‍ നടത്തിയ റിസര്‍ച്ചില്‍ തെളിഞ്ഞിരിക്കുന്നത് റേപിന് ഇരയായവരില്‍ 72ശതമാനത്തോളം പേര്‍ക്കും തങ്ങളെ ആക്രമിച്ച ആളെ വളരെ മുന്നേ തന്നെ അറിയാം എന്നാണ്. റേപ് െ്രെകസിസ് സെന്ററിലെ ആള്‍ക്കാരുമായി ബന്ധപ്പെടാന്‍ 1800 7788 88 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി.

Scroll To Top