Sunday April 30, 2017
Latest Updates

ബലാത്സംഗ കേസില്‍ റെയില്‍വേ മന്ത്രിയുടെ മകന്‍ കീഴടങ്ങി

ബലാത്സംഗ കേസില്‍ റെയില്‍വേ മന്ത്രിയുടെ മകന്‍ കീഴടങ്ങി

ബാംഗ്ലൂര്‍: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡയുടെ മകന്‍ കാര്‍ത്തിക് ഗൌഡ കീഴടങ്ങി. കാര്‍ത്തികിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് ചോദ്യം ചെയ്യും. കന്നഡ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണു കേസ്. കാര്‍ത്തികിന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെയായിരുന്നു നടി പരാതിയുമായി രംഗത്ത് വന്നത്. താനും കാര്‍ത്തികും തമ്മിലുള്ള വിവാഹം കഴിഞ്ഞതാണെന്നും മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്നും നടി പറഞ്ഞു.

നടി പരാതി നല്‍കിയതിന് പിന്നാലെ കാര്‍ത്തിക് ഒളിവില്‍ പോകുകയായിരുന്നു. കേസില്‍ കാര്‍ത്തിക് ഗൌഡയ്ക്ക് തിങ്കളാഴ്ച ബാംഗ്ലൂര്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ട ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തിലും രണ്ട് ലക്ഷം രൂപയുടെ വ്യക്തി ജാമ്യത്തിലുമാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ മാസവും 15 നും 30 നും ഇടയ്ക്ക് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാര്‍ത്തിക് ഗൌഡ കീഴടങ്ങിയത്.

Scroll To Top