Tuesday February 21, 2017
Latest Updates

ബജറ്റ് രേഖകള്‍ ചോര്‍ന്നിരുന്നുവെന്ന് ആരോപണം ,പ്രതിഷേധങ്ങളുടെ മുനയൊടിച്ച് നൂനന്‍

ബജറ്റ് രേഖകള്‍ ചോര്‍ന്നിരുന്നുവെന്ന് ആരോപണം ,പ്രതിഷേധങ്ങളുടെ മുനയൊടിച്ച് നൂനന്‍

ഡബ്ലിന്‍ :ബജറ്റവതരണത്തിനു മുന്‍പ് രാജ്യത്ത് എല്ലായിടത്തും ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയതായി വാര്‍ത്തകള്‍ഏതായാലും ധനമന്ത്രി മൈക്കല്‍ നൂനനും, പബ്ലിക് ഏക്‌സ്‌പെന്റിച്ചര്‍ വകുപ്പ് മന്ത്രി ബ്രണ്ടാന്‍ ഹോളിനും ഈ ബജറ്റവതരണത്തെ തങ്ങളുടെ വരുതിയില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് വാസ്തവം. എന്നാല്‍ ഫിന്‍ ഫാളിനും സിന്‍ ഫെയിനിനും ബജറ്റവതരണവും അതിനോടനുബന്ധിച്ചെടുത്ത തീരുമാനങ്ങളും അല്പം കടുപ്പമേറിയതാണെന്ന അഭിപ്രായമാണ്.

ഇത്തവണത്തെ ബജറ്റവതരണം പലര്‍ക്കും പൂര്‍ണ്ണമനസോടെ അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യം തന്നെയാണ്. എന്നാല്‍ ഒരു ഫിന്‍ ഫാള്‍ റ്റി ഡി ഇത്തവണത്തെ ബജറ്റിലും നല്ല വശങ്ങള്‍ കാണാമെന്നാണ്. നിര്‍മ്മാണമേഖലയിലും സാമ്പത്തിക വളര്‍ച്ചയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലും ആണ് നല്ല വശങ്ങള്‍ കാണാന്‍ സാധിക്കുന്നത്.
എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ കാര്യമായ എതിര്‍പ്പുകളൊന്നും റ്റി ഡിമാരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ചില കാബിനറ്റ് മന്ത്രിമാര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു എന്നാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു.
സഭ ചേമ്പറുകള്‍ പാതിയും ഒഴിഞ്ഞുതന്നെ ഇരുന്നു. നൂനനും ഹോളിനും പല റ്റിഡിമാര്ക്കും സെനേറ്റര്‍മാര്‍ക്കും ആശാവഹമായ തീരുമാനങ്ങളും മറ്റും എടുത്തതിനാല്‍ പലരും സഭയില്‍ തന്നെ ഇരുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാളും ഇത്തവണത്തെ ബജറ്റവതരണത്തിന് കാര്യമായ വിമര്‍ശ്ശനങ്ങള്‍ നേരിടേണ്ടി വന്നത് ഫിന്‍ ഫാളിന്റെയും സിന്‍ ഫെയിനിന്റെയും ഭാഗത്തുനിന്നാണ്.
ബജറ്റവതരണ സമയത്ത് ലെയിന്‍സ്റ്റര്‍ ഹൗസിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പിലും കൂടി നിന്നിരുന്ന പ്രതിഷേധക്കാര്‍ കുറഞ്ഞുകൊണ്ടിരുന്നു. ഒരുഘട്ടത്തില്‍ മെറിയന്‍ സ്ട്രീറ്റില്‍ കാവല്‍ നിന്നിരുന്ന ഗാര്‍ഡ ഓഫീസര്‍മാരുടെ എണ്ണവും മൂന്നിലൊന്നായി കുറയ്ക്കുവാനും സാധിച്ചിരുന്നു.
മെഡിക്കല്‍ കാര്‍ഡുകള്‍
ഈ വര്‍ഷം ബജറ്റില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയത് ആരോഗ്യ രംഗത്താണ്. മെഡിക്കല്‍ കാര്‍ഡുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ഇത്തവണ 113 മില്ല്യണ്‍ യൂറോയോളം സംവരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തടസങ്ങള്‍ ഒന്നും കൂടാതെ തന്നെ പലര്‍ക്കും സ്വന്തമാക്കാവുന്ന മെഡിക്കല്‍ കാര്‍ഡുകളെ കുറിച്ച് ആഴ്ച്ചകളോളം ഇതിനുമുന്‍പും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാല്‍ എച്ച്എസ്ഇയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും അവര്‍ക്കു പറഞ്ഞിരിക്കുന്ന ടാര്‍ഗറ്റ് സെറ്റു ചെയ്യാനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
തൊഴില്‍ രഹിതര്‍ക്കായി അനുവദിച്ചിരുന്ന സഹായ ധനങ്ങളിലും ഒഎപികളുടെ മെഡിക്കല്‍ കാര്‍ഡ് എലിജിബിലിറ്റിയിലും വരുത്തിയ മാറ്റങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടിട്ടില്ല.
എന്നാല്‍ ജനങ്ങളുടെ വരുമാനത്തിനനുസരിച്ച് ഇന്‍കം ടാക്‌സിലും പ്രോപര്‍ട്ടി ടാക്‌സിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ബജറ്റില്‍ ഇനി മാറ്റങ്ങള്‍ ഒന്നും സാധ്യമല്ലെന്നതിനാല്‍ ഇനിയുണ്ടാവുന്ന വാദപ്രതിവാദങ്ങള്‍ക്കും പ്രാധാന്യം കുറയും.
എന്നാല്‍ ബജറ്റ് 2014 ആയിരിക്കും അവസാനത്തെ കട്ടി ബജറ്റ് എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്. അടുത്തവര്‍ഷത്തിനു മുന്‍പായി തന്നെ തങ്ങള്‍ക്ക് ബെയിലൗട്ടില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും എന്ന വിശ്വാസവും സര്‍ക്കാരിനുണ്ട്

Scroll To Top