Sunday October 22, 2017
Latest Updates

ബജറ്റ് :പുതിയ ആനുകൂല്യങ്ങള്‍ ഒന്നുമില്ല,നികുതി ദായകര്‍ക്ക് നിരാശപ്പെടാനുമില്ല,ബ്രെക്‌സിറ്റ് നേരിടാനുള്ള നടപടികള്‍ ആശ്വാസമാകും 

ബജറ്റ് :പുതിയ ആനുകൂല്യങ്ങള്‍ ഒന്നുമില്ല,നികുതി ദായകര്‍ക്ക് നിരാശപ്പെടാനുമില്ല,ബ്രെക്‌സിറ്റ് നേരിടാനുള്ള നടപടികള്‍ ആശ്വാസമാകും 

ഡബ്ലിന്‍:പ്രതീക്ഷിച്ചത് പോലെ കാര്യമായ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെ 2018ലെ ഐറിഷ് ബജറ്റ് ധനമന്ത്രി പാസ്‌ക്കല്‍ ഡോണഗ് അവതരിപ്പിച്ചു.ബ്രെക്‌സിറ്റ് നേരിടാനുള്ള മുന്കരുതലുകള്‍ക്കായി പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന്‍ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ പക്ഷേ ചെറുകിട വ്യവസായം,ഭക്ഷ്യ സംസ്‌കരണം,കൃഷി മേഖലകളില്‍ ഉണര്‍വിന് വഴിതെളിച്ചേക്കും.

2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ വീട് വാങ്ങിയവര്‍ക്കുള്ള മോര്‍ട്ട് ഗേജ് പലിശ ഇളവ് 2020 വരെ നീട്ടി.

പക്ഷേ മോര്‍ട്ട് ഗേജ് പലിശ നിരക്കില്‍ നിലവിലുള്ള ഇളവില്‍ 25 ശതമാനം വീതം വര്‍ഷം തോറും വെട്ടിക്കുറയ്ക്കും.

നൂറുകണക്കിന് പേര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ഈ ആനുകൂല്യം നിര്‍ത്തലാക്കുന്നത് മോര്‍ട്ട്ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് കാര്യമായ നഷ്ടം വരുത്തും.വര്‍ഷത്തില്‍ ശരാശരി 850 യൂറോവരെയാണ് ഈ ഇനത്തില്‍ വായ്പക്കാര്‍ക്ക് ലഭിച്ചിരുന്നത്.

അടുത്ത മൂന്നു വര്‍ഷങ്ങളില്‍ 25 ശതമാനം വീതം ഒഴിവാക്കി,മോര്‍ട്ട് ഗേജ് പലിശ റിലീഫ് പൂര്‍ണ്ണമായും നിര്‍ത്തലാക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

19,372 യൂറോ വരെയുള്ള യൂണിവേഴ്സല്‍ സര്‍വീസ് ചാര്‍ജ് 2% ആയി കുറയ്ക്കും.നിലവില്‍ ഇതിന്റെ പരിധി  18,772 യൂറോ വരെ 2.5% മായിരുന്നു.

ആദായനികുതിയില്‍ ആദ്യത്തെ ഉയര്‍ന്ന ബാന്‍ഡ് 33,800 യൂറോയില്‍ നിന്നും 34,550 യൂറോയായി വര്‍ദ്ധിപ്പിച്ചു.
കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ കൈമാറ്റം ചെയ്യുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി 6 ശതമാനമായി ഉയര്‍ത്തി.

9 ദശലക്ഷം യൂറോ പൊതു ഗതാഗതത്തിനും റോഡ് വികസനത്തിനും വേണ്ടി 2018 ല്‍ ചിലവഴിക്കും.ഇതിനായി 414 ദശലക്ഷം യൂറോ അനുവദിക്കും.കായികമേഖലയ്ക്ക് അടുത്ത വര്‍ഷം 111 മില്യണ്‍ യൂറോയാണ് നീക്കിവെയ്ക്കുക.

മധുര പാനീയങ്ങള്‍ വാങ്ങുന്നവര്‍ ലിറ്ററിന് 30 സെന്റ് ടാക്‌സ് നല്‍കണം.

ഏറ്റവും കുറഞ്ഞ വേതനം നിലവിലുള്ള തുകയില്‍ നിന്നും 30 സെന്റ് ഉയര്‍ത്തി  നിന്ന് 9.55 യൂറോ ആയി ഉയര്‍ത്തി.

പൊതു, സ്വകാര്യ മേഖലകളിലെ ഊര്‍ജ്ജക്ഷമത വികസിപ്പിക്കുന്നതിന് 36 ദശലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.

Scroll To Top