Monday December 18, 2017
Latest Updates

ബജറ്റ് ചൊവ്വാഴ്ച :ഇന്‍കം ടാക്‌സ് കുറയ്ക്കണമെന്നും,പെന്‍ഷന്‍ പ്രായം കൂട്ടണമെന്നും ഭരണകക്ഷി,ജനപ്രീയ ബജറ്റാക്കാന്‍ തന്ത്രമൊരുക്കി വരദ്കര്‍ 

ബജറ്റ് ചൊവ്വാഴ്ച :ഇന്‍കം ടാക്‌സ് കുറയ്ക്കണമെന്നും,പെന്‍ഷന്‍ പ്രായം കൂട്ടണമെന്നും ഭരണകക്ഷി,ജനപ്രീയ ബജറ്റാക്കാന്‍ തന്ത്രമൊരുക്കി വരദ്കര്‍ 

ഡബ്ലിന്‍:ഒക്ടോബര്‍ 10 ന്റെ ബജറ്റില്‍ ടാക്‌സ് നിരക്ക് കുറയ്ക്കാനും,പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുമായുമുള്ള നടപടികള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് ഭരണകക്ഷിയായ ഫിനഗേല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ എഴുപത് ശതമാനത്തോളം പാര്‍ലമെന്റ് അംഗങ്ങളും ടാക്‌സ് നിരക്കില്‍ കുറവ് വരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.നിലവില്‍ വ്യക്തിഗത ഇന്‍കം ടാക്‌സ് നിരക്ക്(20%) 33,800 യൂറോ മുതലാണ് ആരംഭിക്കുന്നത്.കുടുംബത്തിന് ഇത് 42800 യൂറോ മുതലാണ്.

നിലവിലുള്ള നിരക്ക് 1000 യൂറോ വീതം എങ്കിലും വര്‍ദ്ധിപ്പിച്ച് ടാക്‌സ് ഈടാക്കുന്നത് യഥാക്രമം 34800,43800 എന്ന ക്രമത്തിലാക്കണമെന്നാണ് ഫിനഗേലിന്റെ ആവശ്യം.

മോര്‍ട്ടഗേജ് പലിശയില്‍ മുമ്പുണ്ടായിരുന്നത് പോലെ വീണ്ടും ഇളവ് പ്രഖ്യാപിക്കുവാനും സാധ്യതയുണ്ടെന്നു ഭരണകക്ഷി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കഴിഞ്ഞ വര്ഷം ഏര്‍പ്പെടുത്തിയ ഇന്‍കം ടാക്‌സ് ക്രഡിറ്റായ 500 യൂറോ ഇത്തവണ വീണ്ടും ഉയര്‍ത്തിയേക്കും.

ബജറ്റിനെ പരമാവധി ജനപ്രീയമാക്കാനുള്ള പൊടിക്കൈകള്‍ വരദ്കര്‍ പ്രയോഗിക്കുമെന്നാണ് പറയപ്പെടുന്നത്.അതിനുള്ള തന്ത്രപ്പാടിലാണ് ധനമന്ത്രാലയവും

Scroll To Top