Thursday October 18, 2018
Latest Updates

ബജറ്റില്‍ പുതിയ ഭവന സ്‌കീം ഉള്‍പ്പെടുത്തിയേക്കും : 90000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ള അയര്‍ലണ്ടിലെ മലയാളി കുടുംബങ്ങള്‍ക്കും ഗുണകരമായേക്കും

ബജറ്റില്‍ പുതിയ ഭവന സ്‌കീം ഉള്‍പ്പെടുത്തിയേക്കും : 90000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ള അയര്‍ലണ്ടിലെ മലയാളി കുടുംബങ്ങള്‍ക്കും ഗുണകരമായേക്കും

ഡബ്ലിന്‍:സര്‍ക്കാരിന്റെ പരിഗണനയിലുള്ള അഫോര്‍ഡബിള്‍ ഭവന പദ്ധതി നടപ്പാക്കിയാല്‍ 90000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ള അയര്‍ലണ്ടിലെ മലയാളികള്‍ക്കും ഗുണകരമായേക്കും.ഈ പദ്ധതി പ്രകാരം വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കൗണ്ടി കൗണ്‍സിലുകളുമായി ഒരു ഷെയേര്‍ഡ് ഓണര്‍ഷിപ്പ് എഗ്രിമെന്റ് ഉണ്ടാക്കേണ്ടി വരും.

ഡെവലപ്പര്‍മാര്‍ പണിയുന്ന വീടുകള്‍ കൗണ്ടി കൗണ്‍സിലുകള്‍ സബ് സിഡി നല്‍കി വാങ്ങി ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുക.160,000യൂറോ മുതല്‍ 200,000 യൂറോ വരെ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും വിധമുള്ള വീടുകളാണ് ആദ്യഘത്തില്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുക.ഗുണഭോക്താക്കള്‍ പ്രസ്തുത ഭവനത്തിന്റെ വിഹിതം അടച്ചു തീര്‍ക്കുകയോ മറിച്ച് വില്‍ക്കുകയോ, ചെയുന്നത് വരെ വരെ പദ്ധതിയുടെ ഉടമസ്ഥാവകാശം കൗണ്ടി കൗണ്‍സിലിന് കൂടിയായിരിക്കും. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.

സര്‍ക്കാരിന് പുറമെ നിന്ന് പിന്തുണ നല്‍കുന്ന ഫിയന്നഫാളാണ് പുതിയ ഭവന പദ്ധതി രൂപകല്‍പ്പന ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. , പാര്‍ട്ടിയുടെ ഭവന പദ്ധതി വിഭാഗം വ്യക്താവായ ഡാരാ ഒബ്രിയാനും, ബഡ്ജറ്റ് തയാറാനുള്ള ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയ പാര്‍ട്ടി പ്രതിനിധി പാര്‍ട്ടിയുടെ ബാരി കോവനും ഭവനമന്ത്രിയുമായും ധനമന്ത്രിയുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.

ബഡ്ജറ്റിന് ശേഷം നിലവില്‍ വരുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 30000 മുതല്‍ 90000 വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് ആദ്യഘത്തില്‍ ഉള്ളത്.ഇത് നടപ്പാക്കിയാല്‍ അയര്‍ലണ്ടില്‍ ഇപ്പോഴുള്ള ഒട്ടേറെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സ്‌കീമിന്റെ ഗുണം ലഭിച്ചേക്കും

ഷെയേര്‍ഡ് ഓണര്ഷിപ്പ് സ്‌കീം നടപ്പായാല്‍ 50ശതമാനം വരെ പദ്ധതി പ്രകാരം സബ് സിഡി നല്‍കുമെന്ന് ഡബ്ലിനിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട് ദീര്‍ഘകാല പദ്ധതിയായി 4000 പുതിയ ഭവനങ്ങള്‍ കൂടി അയര്‍ലണ്ടില്‍ പണിയുന്നതിനായി മറ്റൊരു സ്‌കീമും പ്രതിസന്ധിക്കു പരിഹാരമായി ഫിയനാ ഫാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബജറ്റ് പാസാവണമെങ്കില്‍ പ്രതിപക്ഷ കക്ഷിയായ ഫിയാന ഫാളിന്റെ പിന്തുണ സര്‍ക്കാരിന് വേണം.പാര്‍ലമെന്റില്‍ നിക്ഷപക്ഷത പാലിയ്ക്കുന്ന ഫിയാന ഫാളിന്റെ പിന്തുണ നിര്‍ണയക ഘട്ടത്തില്‍ ഇല്ലെങ്കില്‍ വരദ്കര്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തു പോകേണ്ടി വരും.ഇതിനായി ഇരു കക്ഷികളും പരസ്പര ധാരണ ഉണ്ടാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ ഫിയാന ഫാളിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചേ മതിയാവുകയുള്ളു.158 അംഗ ഐറിഷ് പാര്‍ലിമെന്റില്‍ വെറും 50 അംഗങ്ങളെ ലിയോ വരദ്കറുടെ ഫിനഗേലിനുള്ളു.

അത് കൊണ്ട് തന്നെ ഫിയാനഫാളുമായുള്ള പരസ്പര ധാരണയില്‍ ഉള്‍പ്പെട്ട ഭവന നിര്‍ദേശങ്ങള്‍ നടപ്പാകുമെന്നത് ഉറപ്പായി കഴിഞ്ഞു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top