Sunday January 22, 2017
Latest Updates

ബംഗളുരു സ്‌ഫോടനത്തിന് ഐഎസ് ട്വിറ്റര്‍ കൈകാര്യം ചെയ്ത മെഹ്ദിയുടെ അറസ്റ്റുമായി ബന്ധമെന്ന് സംശയം

ബംഗളുരു സ്‌ഫോടനത്തിന് ഐഎസ് ട്വിറ്റര്‍ കൈകാര്യം ചെയ്ത മെഹ്ദിയുടെ അറസ്റ്റുമായി ബന്ധമെന്ന് സംശയം

ബംഗളുരു: ബംഗളുരു നഗരത്തില്‍ ഇന്നലെ വൈകിട്ട് നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു. നിലവില്‍ പോലീസ് അന്വേഷിക്കുന്ന കേസ് എന്‍ഐഎയ്ക്ക് കൈമാറും.

അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ദേശീയ സുരക്ഷാ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ തലവന്‍, ഹോം സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ആക്രമണത്തിന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്ന മെഹ്ദിയുടെ അറസ്റ്റുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നില്‍ നിരോധിത സംഘടനയായ സിമിക്ക് ബന്ധമുണ്ടോയെന്നും സംശയമുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നിന്ന് ജയില്‍ ചാടിയ തീവ്രവാദി സംഘത്തിന് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈ റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന സ്‌ഫോടനത്തിലും ഈ സംഘത്തിന് ബന്ധമുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു.

 

Scroll To Top