Friday February 24, 2017
Latest Updates

ഫ്‌ളിപ്കാര്‍ട്ടിലൂടെ ഇനി സെക്‌സ് വെല്‍നെസ് ഉത്പന്നങ്ങള്‍ ഇല്ല

ഫ്‌ളിപ്കാര്‍ട്ടിലൂടെ ഇനി സെക്‌സ് വെല്‍നെസ് ഉത്പന്നങ്ങള്‍ ഇല്ല

ഫ്‌ളിപ്കാര്‍ട്ട് സെക്‌സ് വെല്‍നസ് ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തി.
ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫ്‌ളിപ്കാര്‍ട്ട് തന്നെ ഇക്കാര്യം
ഉപയോക്താക്കളെ അറിയിച്ചു. എന്നാല്‍ ഗര്‍ഭ നിരോധന ഉറകളുടെ വില്‍പ്പന
തുടരും.

സെക്‌സ് ടോയ്‌സ് അടക്കമുള്ളവയുടെ വില്‍പ്പന ഓണ്‍ലൈനിലൂടെ നടക്കുന്നതു
സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു പരാതി ലഭിച്ചിരുന്നു.
ഇതേക്കുറിച്ച് അവര്‍ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു
പിന്നാലെയാണ് ഇവയുടെ വില്‍പ്പന നിര്‍ത്തുന്നതായി ഫ്‌ളിപ്കാര്‍ട്ട്
പ്രഖ്യാപിച്ചത്.

എയ്ഡ്‌സ് നിരോധന പരിപാടിയുടെ ഭാഗമായാണു ഗര്‍ഭനിരോധന ഉറകളുടെ വില്‍പ്പന
തുടരുമെന്നു കമ്പനി അറിയിച്ചിരിക്കുന്നത്.

Scroll To Top