Tuesday September 25, 2018
Latest Updates

ഫ്‌ലൂ പടരുന്നു,പനി ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കാന്‍ അഭ്യര്‍ഥന,പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ബെഡുകള്‍ കൂടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം 

ഫ്‌ലൂ പടരുന്നു,പനി ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കാന്‍ അഭ്യര്‍ഥന,പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ബെഡുകള്‍ കൂടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം 

ഡബ്ലിന്‍:ഫ്‌ലൂ ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തല്‍.. ന്യൂ ഇയര്‍ അവധിക്കാലം കഴിഞ്ഞതോടെ രോഗികളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു.

വൈറല്‍ പനി ബാധിച്ച രോഗികളില്‍ മുന്നൂറിലധികം പേര്‍ക്ക് കഴിഞ്ഞ ദിവസം ബെഡ് അനുവദിച്ചു കിട്ടുന്നതിന് ഒമ്പത് മണിക്കൂറിലധികം അത്യാഹിത വിഭാഗങ്ങളിലെ ട്രോളികളില്‍ കഴിയേണ്ടി വന്നിരുന്നു.

സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ കുട്ടികളിലേക്ക് വലിയ തോതില്‍ രോഗം പടര്‍ന്നിരുന്നില്ല. കുട്ടികള്‍ക്ക് പനി ലക്ഷണമുണ്ടെങ്കില്‍ അവരെ സ്‌കൂളിലേക്കയക്കരുതെന്ന് ഐഎന്‍എംഓ പ്രസിഡന്റ് ഫില്‍ നി ഷെഗ്ദ പറഞ്ഞു. കുട്ടികളില്‍ നിന്നും മുതിര്‍ന്നവര്‍ക്കും പനി പടരാമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

ആശുപത്രികളില്‍ കൂടുതല്‍ സൗകര്യമൊരുക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നുണ്ട്. പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ഒഴിവുള്ള ബെഡുകള്‍ കൂടി പനിബാധിതര്‍ക്കായി പ്രയോജനപ്പെടുത്താന്‍ എച്ച് എസ് ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്

സ്‌കൂള്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഫ്ലൂ വാക്സിന്‍ വിലകുറവില്‍ വാങ്ങി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top