Saturday May 26, 2018
Latest Updates

ഫ്‌ലൂ കാലമായി,നഴ്സുമാര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മറക്കേണ്ട 

ഫ്‌ലൂ കാലമായി,നഴ്സുമാര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മറക്കേണ്ട 

ഡബ്ലിന്‍:: അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കൂടി ഫ്ലൂ വാക്സിനേഷന്‍ നല്‍കാനുള്ള പ്രത്യേക കാമ്പയിനുമായി എച്ച് എസ് ഇ.ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച കാമ്പയിന്‍ ഈ മാസം മുഴുവന്‍ തുടരും.

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കം എല്ലാവരും ഫ്‌ലൂ വാക്‌സിന്‍ എടുക്കണമെന്ന് എച്ച് എസ് ഇ നിര്‍ദേശിച്ചിട്ടുണ്ട്.ലൈന്‍ മാനേജര്‍മാര്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പേര്‍ക്കാണ് ഫ്‌ലൂ ബാധിച്ചത്.വിന്റര്‍ സീസണില്‍ അസുഖം പിടിപെടാനുള്ള ഏറ്റവും സാധ്യതയുള്ള വിഭാഗമാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

പൊതു സമൂഹത്തില്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്കിയിരുന്ന ഫ്ലൂ വാക്സിന്‍ ഗര്‍ഭിണികള്‍ക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.. വിന്റര്‍ സീസണ്‍ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് ഈ തീരുമാനം.

Scroll To Top