Thursday November 15, 2018
Latest Updates

ഫ്ളൂ പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധിതമാക്കി: അയര്‍ലണ്ടിലെ ആരോഗ്യപരിരക്ഷാ ജീവനക്കാര്‍ക്കെല്ലാം രോഗ പ്രതിരോധം ഉറപ്പാക്കുന്നു

ഫ്ളൂ പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധിതമാക്കി: അയര്‍ലണ്ടിലെ ആരോഗ്യപരിരക്ഷാ ജീവനക്കാര്‍ക്കെല്ലാം രോഗ പ്രതിരോധം ഉറപ്പാക്കുന്നു

ഡബ്ലിന്‍ :ഉയര്‍ന്ന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യപരിരക്ഷാ ജീവനക്കാര്‍ക്കെല്ലാം പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നു.ഇതിന്റെ ഭാഗമായി ഉയര്‍ന്ന രോഗ പ്രതിരോധം ആവശ്യപ്പെടുന്ന തീവ്ര പരിചരണ വിഭാഗം,കാന്‍സര്‍ വാര്‍ഡുകള്‍,എമര്‍ജെന്‍സി വിഭാഗം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫ്ളൂ വാക്സിന്‍ നിര്‍ബന്ധിതമാക്കും.

അയര്‍ലണ്ടിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇത്.രോഗീ പരിചരണത്തിന് മൊത്തത്തിലും ആരോഗ്യപ്രവര്‍ത്തകരുടെ വ്യക്തിഗത കാര്യത്തിലും സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെയും ആരോഗ്യം ഉറപ്പാക്കാനാകൂയെന്ന് റിപ്പോര്‍ട്ട് പറയുന്നു.ആശുപത്രികളില്‍ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗബാധയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ഉത്തരവാദിത്തമുണ്ടെന്നു അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മേരി ഹോര്‍ഗന്‍ പറഞ്ഞു.

ഡോക്ടര്‍മാരും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും എന്ന നിലയില്‍ നമ്മുടെ രോഗികളെ സംരക്ഷിക്കുന്നതിനുള്ള ചുമതല നമുക്കുണ്ട്, അതോടൊപ്പം സ്വയം സംരക്ഷിക്കേണ്ടതുമുണ്ട്, അദ്ദേഹം പറഞ്ഞു.നിര്‍ബന്ധിത ഇന്‍ഫ്ളുവന്‍സ വാക്സിനേഷന്‍ സുരക്ഷിതമാണെന്നു ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതാണ്. നോര്‍ത്ത് അമേരിക്കയില്‍ നിര്‍ബന്ധിത വാക്സിനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

രോഗികളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരിലേക്കും സന്ദര്‍ശകരിലേക്കും പ്രവേശിക്കാന്‍ ഒട്ടേറെ സാധ്യതയുള്ളതാണ് വൈറസാണ് ഫ്ളൂ വൈറസെന്നു റോയല്‍ കോളജ് ഓഫ് അയര്‍ലണ്ടിന്റെ ഡീന്‍ ഫാക്കള്‍ട്ടി ഓഫ് ഒക്യുപ്പേഷന്‍ മെഡിസിന്‍ ഡോ. ബ്ലനായ്ഡ് ഹേയ്സ് പറഞ്ഞു.നഴ്സുമാര്‍ക്കാണ് ഇക്കാര്യത്തില്‍ വലിയ റോളുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷിയേഗ്ധയും രോഗ പ്രതിരോധ പരിപാടിയുമായി രംഗത്തുണ്ട്.

Scroll To Top