Wednesday March 01, 2017
Latest Updates

ഫ്ലാറ്റുകളെ മനോഹരമാക്കാൻ ബാൽക്കണി ഗാര്‍ഡനിംഗ്

ഫ്ലാറ്റുകളെ മനോഹരമാക്കാൻ ബാൽക്കണി ഗാര്‍ഡനിംഗ്

 

വീടിനുമുന്നിലെ മനോഹരമായ പൂന്തോട്ടം ആരെയും ആകര്‍ഷിക്കുന്നതാണ്. സ്ഥലമില്ലാത്തവരെ സംബന്ധിച്ച് അതൊരു പ്രയാസമാണ്. ഇത് തീര്‍ക്കാനും അതിലുപരി അഭിമാനം തോന്നിക്കാനും ഇതാ ഒരു പുതുവഴി. മുറ്റമില്ലെന്നു കരുതി പൂന്തോട്ട നിര്‍മാണത്തില്‍ നിന്നും വിട്ടു നില്‍കേണ്ട ആവശ്യം ഇനി ഇല്ല. പ്രത്യേകിച്ച് ഫ്ലാറ്റില്‍ ജീവിക്കുന്നവരെയാണ് ബാല്കണി ഗാര്‍ഡനിംഗ് കൂടുതലായി ആകര്‍ഷിക്കുന്നത്. ഇത് നമ്മുടെ വീടിനെയും മട്ടുപ്പാവും മനോഹരമാക്കാന്‍ സഹായിക്കുന്നു. പൂച്ചെടികള്‍ മാത്രമല്ല ഇലകളില്‍ വെത്യസ്ഥതയുള്ള ചെടികളും, ബോണ്സയികളും, ഫ്രൂട്ട് പ്ലാന്റുകളും, പച്ചക്കറിവര്‍ഗങ്ങളും കൊണ്ടൊക്കെ നമ്മുടെ ബാല്കണിയെ മനോഹരിയാക്കാം. അതിനായി ഇതാ കുറച്ചു പൊടിക്കൈകള്‍.

മറ്റെന്തിലെന്നപോലെയും ബാല്കണി ഗാര്‍ഡനിങ്ങിലും ആദ്യം വേണ്ടത് പ്ലാനിംഗ് ആണ്. ബാല്കണിയുടെ സവിശേഷതകള്‍ മനസിലാക്കി വേണം ഗാര്‍ഡനിങ്ങിനുള്ള പ്ലന്നിംഗ് തയ്യാറാക്കാന്‍. കെട്ടിട ഉടമയെയും മാനേജ്മെന്റിനെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഗാര്‍ഡനിങ്ങിനുള്ള അനുമതി നേടുക എന്നതാണ് ആദ്യപടി. ഉടമയും താമസക്കാരനും ഒരാളാണെങ്കില്‍ ഇതിന്റെ ആവശ്യം ഉണ്ടാകില്ല.

കെട്ടിടത്തിന്റെ സ്വഭാവം മനസിലാക്കി വേണം ഗാര്‍ഡനിംഗ് ഡിസൈന്‍ ചെയ്യാന്‍. കെട്ടിടത്തിനു താങ്ങാന്‍ പറ്റുന്ന ഭാരം എത്രയാണെന്ന് മനസിലാക്കേണ്ടതും അത്യാവശ്യമാണ്. ബാല്കണിക്ക് താങ്ങാവുന്ന മാക്സിമം ഭാരം എത്രയനെന്നരിഞ്ഞതിനു ശേഷമേ അവിടെ വെക്കേണ്ട ചെടിച്ചട്ടികളെ കുറിച്ചും ചെടികളെകുറിച്ചും തീരുമാനിക്കാവൂ. ബാല്കണിയില്‍ ഉപയോഗിക്കുന്ന ഫര്‍നിച്ചരിന്റെ ഭാരവും അറിഞ്ഞിരിക്കണം.

ഉപയോഗിക്കുന്ന ചെടികളുടെ സ്വഭാവവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതാണ്. സീസണ്‍ ടൈപല്ലാത്ത ചെടികള്‍ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. വര്‍ഷാവര്‍ഷം ഡിസൈനിംഗ് മാറ്റി പരീക്ഷിക്കാവുന്നതാണ് ബാല്കണി ഗാര്‍ഡനിങ്ങിന്റെ പ്രത്യേകത.

ബാല്കണിയുടെ സവിശേഷതയ്ക്കനുസരിച്ചയിരിക്കണം ചെടികള്‍ സെലക്ട്‌ ചെയ്യേണ്ടത്. പൂച്ചെടികളും, മട്ടുപ്പാവില്‍ വിരിയിക്കാന്‍ പറ്റുന്ന ഫ്രൂട്ട് പ്ലന്റ്സും, ബോണസായി ചെടികളുമൊക്കെ ഗാര്‍ഡനിങ്ങിനു ഉപയോഗിക്കാം.ഇവയൊന്നും കൂടാതെ തന്നെ ആയുര്‍വേദ സസ്യങ്ങള്‍ മാത്രം നട്ടുപിടിപ്പിക്കാം.

ജലസേച്ചനതിനുള്ള സൗകര്യം കൂടി നോക്കിയാണ് ഗാര്‍ഡനിംഗ് ഡിസൈന്‍ ചെയ്യുന്നത്. വെള്ളം നനയ്ക്കാനുള്ള സൗകര്യം നിര്‍ബന്ധമായിരിക്കണം. വേനല്‍ക്കാലത്തെ ജലസേചനത്തിന്റെ കാര്യവും മനസ്സില്‍ ഉണ്ടായിരിക്കണം. ജലത്തിന്റെ ലഭ്യതയ്ക്കനുസരിച്ചുള്ള ചെടികളാവണം ഗാര്‍ഡനിങ്ങിനായി തെരഞ്ഞെടുക്കേണ്ടത്.

ജലസേചനത്തിന്റെ പുറത്തേക്കൊഴുകുന്ന ജലം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ചെടിച്ചട്ടികളില്‍ ആവശ്യത്തിനു മാത്രം ഈര്‍പ്പം എപ്പോളും നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

ഭാരം കുറഞ്ഞതും എന്നാല്‍ കാണാന്‍ മനോഹരമായിരിക്കുന്നതുമായ ചെടിച്ചട്ടികളാണ് തിരഞ്ഞെടുക്കേണ്ടത്. പ്ലാസ്റ്റിക്‌, മരം, ഫൈബര്‍, ഗ്ലാസ് എന്നിവയുടെ വിവിധ രൂപത്തിലുള്ള ചട്ടികള്‍ ഉപയോഗിക്കുന്നത് ഗാര്‍ഡന്‍ ആകര്‍ഷകമാക്കും.

കാറ്റും സൂര്യപ്രകാശവും ഒരുപോലെ കിട്ടുന്ന സ്ഥലമാണ്‌ ഗാര്‍ഡന്‍ അനുയോജ്യം.ചെടികളുടെ ക്യാരക്ടര്‍ അനുസരിച് അവ നട്ടുപിടിപ്പികണം. ബാല്കണി ഗാര്‍ഡനിങ്ങില്‍ വളപ്രയോഗതിനും പ്രാധാന്യം ഏറെയാണ്‌. കമ്പോസ്റ്റ് പോലുള്ള ജൈവവളങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വളപ്രയോഗത്തിന് ഗാര്‍ഡനിംഗ് എക്സ്പെര്‍ട്ട്സിന്റെ സഹായം തേടാവുന്നതാണ്.

ഗാര്‍ഡന്‍ ഡിസൈനിംഗ് :

വീടിനു പുറത്തു ചെയ്യാവുന്ന ഗാര്‍ഡനിംഗ് ഒക്കെ തന്നെ ബാല്കണി ഗാര്‍ഡനിങ്ങിലും ചെയ്യാം. വീട്ടിലുള്ളവരുടെ ത്രിപ്തിക്കനുസരിച് ഡിസൈന്‍ ചെയ്യാം. മറ്റുള്ളവരെ ഗാര്‍ഡനിലേക്ക് ആകര്‍ഷിക്കുകയും വേണം.പല നിറത്തിലും തരത്തിലുമുള്ള ചെടികള്‍ വേണം ഡിസൈനിങ്ങിനു ഉപയോഗിക്കാന്‍. ബോണസായി ചെടികള്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും.

ബാല്കണിയുടെ രൂപത്തിന് ചേരാത്ത ചെടികള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെടികള്‍ പ്ലാസ്റിക് ചട്ടികളിലാക്കി തൂക്കിയിടുന്നതും കൂടുതല്‍ ആകര്‍ഷകമായിരിക്കും. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ബാല്കണിയെ ഒരു പൂങ്കാവനമാക്കി മാറ്റാം.

Scroll To Top