Sunday April 30, 2017
Latest Updates

ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ഡബ്ലിന്‍: ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡിന് പ്രശസ്ത റഗ്ബി താരം ബ്രിയാന്‍ ഒ’ഡ്രിസ്‌കോളും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ പീറ്റര്‍ മക്‌വെറിയും അര്‍ഹരായി.
ഡബ്ലിന്‍ യുവതയുടെ പ്രേരക ശക്തികളായ രണ്ടു പ്രതിനിധികള്‍ക്ക് ലഭിക്കുന്ന മഹത്തായ അവാര്‍ഡ് തന്നെയാണ് ഇതെന്ന് ഡബ്ലിന്‍ മേയര്‍ ഓയ്‌സിന്‍ ക്വിന്‍ പറഞ്ഞു. അടുത്ത വര്‍ഷമായിരിക്കും ഇവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുക.
രണ്ടു വഴികളിലൂടെയാണെങ്കി ലും തലസ്ഥാന യുവതയ്ക്ക് ഹരമായി മാറി രണ്ടു വ്യക്തിത്വങ്ങളാണ് ഒ’ഡ്രിസ്‌കോളിന്റെതും ഫാദര്‍ പീറ്ററിന്റെതും.
റഗ്ബിയില്‍ തന്റെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ ഒ’ഡ്രിസ്‌കോളിനു സാധിച്ചുവെങ്കില്‍ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു ഫാദര്‍ പീറ്റര്‍. ഡബ്ലിനില്‍ വീടില്ലാതെ അലഞ്ഞു നടക്കേണ്ടിവരുന്നവര്‍ക്കു വേണ്ടി 40 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചപവരികയാണ് ഫാദര്‍ പീറ്റര്‍. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ രണ്ടു വ്യക്തികളെയും ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്.
യുഎസ് മുന്‍ പ്രസിഡണ്ടുമാരായ ജോണ്‍ എഫ് കെന്നഡി, ബില്‍ ക്ലിന്റണ്‍ എന്നിവരും നെല്‍സണ്‍ മണ്ഡേല, മദര്‍ തെരേസ, കെവിന്‍ ഹെഫര്‍നാന്‍ ആന്‍ സാന്‍ സൂകി എന്നിവരുമാണ് മുന്‍പ് ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡിനര്‍ഹരായ പ്രമുഖര്‍.

Scroll To Top