Sunday May 27, 2018
Latest Updates

ഫ്രാന്‍സീസ് ഫിറ്റ്സ് ജെറാള്‍ഡ് രാജിവെച്ചു, പ്രശ്‌നങ്ങള്‍ തീരുന്നില്ല

ഫ്രാന്‍സീസ് ഫിറ്റ്സ് ജെറാള്‍ഡ് രാജിവെച്ചു, പ്രശ്‌നങ്ങള്‍ തീരുന്നില്ല

ഡബ്ലിന്‍:ഉപ പ്രധാനമന്ത്രി ഫ്രാന്‍സീസ് ഫിറ്റ്സ് ജെറാള്‍ഡ് രാജിവെച്ചു.രാഷ്ട്രം നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യങ്ങളില്‍ ഒരു പൊതു തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തന്നെയാണ് തന്റെ രാജിയെന്നും,പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും രാജിക്കായി യാതൊരു സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കൃത്യമായ ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത് , അതുകൊണ്ടാണ് എന്റെ വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ ദേശീയ താത്പര്യമെടുക്കാന്‍ ഞാന്‍ ഈ അവസരത്തില്‍ തീരുമാനിച്ചത്.രാജി വെച്ച് കൊണ്ടുള്ള പ്രസ്താവനയില്‍ ഫ്രാന്‍സീസ് ഫിറ്റ്സ് ജെറാള്‍ഡ് പറഞ്ഞു.

ഇന്ന് രാവിലെ പോലും പ്രധാനമന്ത്രി തന്നെ വിളിച്ച് പിന്തുണ നല്‍കിയതായും,അദ്ധേഹത്തിന്റെ കരുതലിനും,സ്‌നേഹത്തിനും തനിക്ക് നന്ദിയുണ്ടെന്നും ഫിറ്റ്സ് ജെറാള്‍ഡ് പറഞ്ഞു.

Scroll To Top