Monday October 15, 2018
Latest Updates

ഫ്രാന്‍സീസ് പാപ്പാ ഡബ്ലിനിലെ കപ്പൂച്ചിന്‍ ഡേ സെന്റര്‍ സന്ദര്‍ശിക്കും 

ഫ്രാന്‍സീസ് പാപ്പാ ഡബ്ലിനിലെ കപ്പൂച്ചിന്‍ ഡേ സെന്റര്‍ സന്ദര്‍ശിക്കും 

ഡബ്ലിന്‍:അനാഥരോടും നിലാരംബരോടും കരുണ കാണിക്കുന്നതില്‍ എപ്പോഴും താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പ അയര്‍ലണ്ട് സന്ദര്‍ശനവേളയില്‍ ഭവനരഹിതര്‍ക്ക് വേണ്ടിയുള്ള കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കും.ഓഗസ്റ്റില്‍ നടക്കുന്ന കുടുംബങ്ങള്‍ക്കയുള്ള വേള്‍ഡ് മീറ്റില്‍ പങ്കെടുക്കുന്നതിനാണ് മാര്‍പ്പാപ്പ അയര്‍ലണ്ടില്‍ എത്തിച്ചേരുന്നത്.

സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് ദിവസേന ഭക്ഷണം നല്‍കുന്ന ഡബ്ലിനിലെ ക്പ്പുച്ചിന്‍ ഡേ സെന്ററില്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.കെവിന്‍ ക്രൗളി 1969 ല്‍ തുടങ്ങിയ ഈ സംരംഭം ഇന്നു നിരവധിപ്പേര്‍ക്ക് ആശ്വാസമാണ്. ഇതോടൊപ്പം തന്നെ മറ്റു സംരക്ഷണകേന്ദ്രങ്ങളിലും ജയിലുകളിലും മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.

1979 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ അദ്ദേഹം അയര്‍ലണ്ടിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം സന്ദര്‍ശിച്ചിരുന്നു. 2. 5 മില്യണ്‍ ആളുകളാണ് അന്നത്തെ ചടങ്ങില്‍ സംബന്ധിച്ചത്.

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന, അഞ്ചുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന വേള്‍ഡ് മീറ്റിനെകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

RELATED NEWS :ഡബ്ലിന്‍ നഗരത്തില്‍ ആരും പട്ടിണി കിടക്കില്ല….ഇത് ദൈവത്തിന്റെ ഭക്ഷണമേശയുള്ള നഗരം

ഡബ്ലിന്‍ നഗരത്തില്‍ ആരും പട്ടിണി കിടക്കില്ല….ഇത് ദൈവത്തിന്റെ ഭക്ഷണമേശയുള്ള നഗരം

Scroll To Top