Tuesday February 21, 2017
Latest Updates

ഫ്രാന്‍സിസ് മാര്‍പാപ്പ അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും

ഫ്രാന്‍സിസ് മാര്‍പാപ്പ അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും

ഡബ്ലിന്‍: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും. മാര്‍പാപ്പയുടെ ഐറിഷ് പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. പോപ്പിന്റെ പ്രതിനിധി ആര്‍ച് ബിഷപ് ചാള്‍സ് ബ്രൌണ്‍ ലിമെറിക്കിലെ മൊയ്‌റോസ് സന്ദര്‍ശിക്കുന്നതിനിടെയാണ് വേളയിലാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ഐറിഷ് ജനതയുമായി അടുത്ത ബന്ധമുണ്ട്. മാര്‍പാപ്പ 1970കളില്‍ അയര്‍ലണ്ടില്‍ പഠിച്ചിരുന്നു. ഇത് ഉള്‍പ്പെടെ അയര്‍ലണ്ട് ജനതയുമായി അദ്ദേഹത്തിന് നിരവധി ബന്ധങ്ങളുണ്ടെന്ന് ന്യൂണ്‍ഷ്യ പറഞ്ഞു. 

താനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം അയര്‍ലണ്ടുമായുള്ള ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നതായും ചാള്‍സ് ബ്രൌണ്‍ അനുസ്മരിച്ചു. പരിശുദ്ധ കന്യാ മറിയത്തോടുള്ള അയര്‍ലണ്ടുകാരുടെ ഭക്തിയും വിശ്വാസവുമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. വത്തിക്കാനിലെ അയര്‍ലണ്ട് എംബസി വീണ്ടും തുറന്നതും, മൂന്നു വര്ഷത്തിനു ശേഷം അംബാസഡറെ നിയമിച്ചതും അയര്‍ലണ്ടും വത്തിക്കാനുമായുള്ള ബന്ധം ദൃഡമാക്കുമെന്നും ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബ്രൌണ്‍ പറഞ്ഞു.

Scroll To Top