Thursday January 19, 2017
Latest Updates

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബന്ധുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബന്ധുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

അര്‍ജന്റീന: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബന്ധുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. 3 പേരാണ് മരിച്ചത്. അര്‍ജന്റീനയിലെ പ്രമുഖ നഗരമായ കൊര്‍ദൊബയില്‍ വച്ച് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹോദരി പുത്രന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് മരണമടഞ്ഞത്. രണ്ട് വയസുള്ള കുട്ടിയും എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയുമാണ് മരണമടഞ്ഞത്. അപകട വിവരം മാര്‍പാപ്പയെ അറിയിച്ചതായി വത്തിക്കാന്‍ വക്താവ് റവ. ഫെഡറിക്കോ ലൊംബാര്‍ദിനി അറിയിച്ചു. അദ്ദേഹം വളരെയേറെ ദുഃഖിതനാണെന്നും മരണമടഞ്ഞവരെ കൂടി പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ് ആവശ്യപ്പെട്ടതായും വത്തിക്കാന്‍ അറിയിച്ചു. 

Scroll To Top