Tuesday January 17, 2017
Latest Updates

ഫ്രാന്‍സിസ് പാപ്പയുടെ ഉദ്ദേശശുദ്ധിയും മാധ്യമങ്ങളും

ഫ്രാന്‍സിസ് പാപ്പയുടെ ഉദ്ദേശശുദ്ധിയും മാധ്യമങ്ങളും

കത്തോലിക്ക സഭയുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ ഉടച്ച് വാര്‍ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിക്കുന്നതായി മാധ്യമങ്ങള്‍. ഗര്‍ഭ നിരോധനം, വിവാഹേതര ലൈംഗിക ബന്ധം, വിവാഹ മോചനം തുടങ്ങി കത്തോലിക്ക സഭ ഇനിയും അംഗീകരിക്കാത്ത വിഷയങ്ങളില്‍ സഭ വിശ്വാസികളുടെ അനുകൂല നിലപാട് ആര്‍ജിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമമെന്ന് പ്രചരിപ്പിക്കുകയാണ് ഒരു സംഘം മാധ്യമങ്ങള്‍.ഉടന്‍ നടക്കാനിരിക്കുന്ന സഭ സിനഡില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചനകള്‍.

ഏതായാലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമം വിജയിച്ചാല്‍ നൂറ്റാണ്ടുകളായി കത്തോലിക്ക സഭ ശക്തിയുക്തം എതിര്‍ത്ത് പോന്നിരുന്ന ഗര്‍ഭ നിരോധനം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളില്‍ സമൂലമായ മാറ്റം വരും. വിവാഹേതര ബന്ധത്തില്‍ കുട്ടികള്‍ ജനിച്ചവരും വിവാഹ ബന്ധം വേര്‍പെടുത്തിയവരും ഉള്‍പ്പെടെയുള്ളവരുടെ വിവാഹം നടത്തി വിശ്വാസ സമൂഹത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് കത്തോലിക്ക സഭ നൂറ്റാണ്ടുകളായി എതിര്‍ക്കുന്ന ചില വിഷയങ്ങളില്‍ വിശ്വാസികളുടെ അനുകൂല നിലപാടിനായി ശ്രമിക്കുമെന്ന് മാര്‍പാപ്പ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ പറയുന്നത്.. 

വരുന്ന ഏതാനും ആഴ്ചകള്‍ക്കകം സുപ്രധാനമായ സിനഡ് നടക്കും. പോപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി അഭിപ്രായങ്ങള്‍ ഇപ്പോള്‍ തന്നെ സഭയില്‍ നിന്ന് ഉയരുന്നുണ്ട്.മാറ്റത്തിനുള്ള ശ്രമങ്ങള്‍ക്കായി ശക്തമായ ഒരു ലോബി വത്തിക്കാനില്‍ ഉണ്ട് എന്നത് സത്യമാണ് താനും.എന്നാല്‍ ഫ്രാന്‍സീസ് പാപ്പ ഇക്കാര്യങ്ങളെ എത്രത്തോളം അനുകൂലിച്ചു മുന്‍പോട്ടു പോകും എന്നാണ് സഭാ വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. 

Scroll To Top