Tuesday February 28, 2017
Latest Updates

ഫ്രാന്‍സില്‍ ഭരണമാറ്റം; പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് രാജിവച്ചു

ഫ്രാന്‍സില്‍ ഭരണമാറ്റം; പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് രാജിവച്ചു

പാരീസ്: ഫ്രാന്‍സില്‍ ഭരണമാറ്റം. പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് രാജി പ്രഖ്യാപിച്ചു. ഇന്നലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. സാമ്പത്തിക നയങ്ങളെച്ചൊല്ലി ഭരണ കക്ഷിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് രാജിയിലേക്ക് നയിച്ചത്. ഇന്ന് പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുമെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോലണ്ടേ അറിയിച്ചു. ചെലവുചുരുക്കല്‍ നയത്തിനെതിരെയും ബജറ്റിലെ കടുത്ത നിര്‍ദ്ദേശങ്ങള്‍ക്കെതിരെയും സമ്പദ്ഘടനാ മന്ത്രി അര്‍നോഡ് മോണ്‍ന്‍െ്‌റബറോ തന്നെ രംഗത്ത് വന്നിരുന്നു. പുതിയ സാമ്പത്തിക നയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2008 ന് ശേഷം ധനക്കമ്മി കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ സാമ്പത്തിക നയങ്ങള്‍ യൂറോ സോണ്‍ സമ്പദ്ഘടനയെ ഞെരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാന്‍സിലെ സാമ്പത്തിക നയങ്ങളാണ് തന്റെ ജനപ്രീതി ഇടിയുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് വിശ്വസിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ മന്ത്രിസഭാ പുനസംഘടനയിലാണ് മാനുവല്‍ വാള്‍സ് പ്രധാനമന്ത്രിയായത്.

ഐഫോപ് നടത്തിയ ഒരു സര്‍വേ പ്രകാരം ഫ്രാന്‍സില്‍ അര നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശം പ്രസിഡന്റ് ആയി ഫ്രാങ്കോയിസ് ഹോലണ്ടേയെ ജനങ്ങള്‍ തെരഞ്ഞെടുത്തിരുന്നു. ഹോലണ്ടേയുടെ ജനപ്രീതി ഇടിഞ്ഞതും സാമ്പത്തിക നയങ്ങള്‍ മൂലമാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

Scroll To Top