Sunday October 21, 2018
Latest Updates

ഫ്രാങ്കോ മുളയ്ക്കന് എതിരെ ജലന്ധറിലെ വൈദീകരുടെ മൊഴി,അറസ്റ്റല്ലാതെ വഴിയില്ല !

ഫ്രാങ്കോ മുളയ്ക്കന് എതിരെ ജലന്ധറിലെ വൈദീകരുടെ മൊഴി,അറസ്റ്റല്ലാതെ വഴിയില്ല !

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി. ജലന്ധര്‍ രൂപതയില്‍ ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പ്രതിമാസ പ്രാര്‍ത്ഥനാ പരിപാടിയ്ക്കിടെ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് പരാതി ലഭിച്ചിരുന്നതായാണ് വൈദികര്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

രാത്രി പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടെയാണ് ബിഷപ്പ് കന്യാസ്ത്രീമാരെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നത്. പിന്നീട് ഇവരോട് അപമര്യാദയായി പെരുമാറുമായിരുന്നു,? കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്ന കാര്യം മദര്‍ സുപ്പീരിയറും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.

ജലന്ധര്‍ സൈനിക താവളത്തിനടുത്തുള്ള മിഷണറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്തെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുത്തത്. അതിന് മുന്‍പ് ജലന്ധര്‍ പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു. മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന, സിസ്റ്റര്‍മാരായ മരിയ, അമല, വെര്‍ജീന എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.

ജലന്ധറിലെ വൈദീകരും എതിര്‍ മൊഴി നല്‍കിയതോടെ ബിഷപ്പ് പ്രതിരോധത്തിലാണ്.പഞ്ചാബ് പോലീസിന്റെയും,ചില ഉന്നത രാഷ്ട്രീയക്കാരുടെയും പിന്തുണയാണ് ഫ്രാങ്കോ മുളയ്ക്കലിന് ഇപ്പോഴുള്ളത്.ഇതാണ് അറസ്റ്റ് വൈകാനും കാരണമാവുന്നത്.

എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം സഭാ തലത്തിലും ശക്തമാവുകയാണ്.അതേ സമയം വത്തിക്കാനിലേയ്ക്ക് ബിഷപ്പിനെതിരെയുള്ള സഭാധികൃതരുടെ പരാതിയും സമര്‍പ്പിക്കപ്പെട്ടതായി വാര്‍ത്തകളുണ്ട്.കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കലിനെ സ്ഥാനത്തു നിന്നും മാറ്റിയത് പോലെ പെട്ടന്ന് തന്നെ വത്തിക്കാന്‍ മുളയ്ക്കലിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍.

Scroll To Top