Monday February 27, 2017
Latest Updates

ഫ്രഞ്ച് പൗരനെ ഐസിസ് അനുകൂല സംഘടന തല അറുത്ത് കൊന്നു

ഫ്രഞ്ച് പൗരനെ ഐസിസ് അനുകൂല സംഘടന തല അറുത്ത് കൊന്നു

മൊറോക്കോ: അള്‍ജീരിയയില്‍ വച്ച് പിടിയിലായ ഫ്രഞ്ച് പൗരനെ ഐസിസ് അനുകൂല സംഘടന തല അറുത്ത് കൊന്നു. പര്‍വതാരോഹകന്‍ ഹെര്‍വ് ഗൗര്‍ഡലിന്രെ തലയറുക്കുന്ന വീഡിയോ സംഘടന പുറത്ത് വിട്ടു. ഫ്രഞ്ച് സര്‍ക്കാരിനുള്ള ‘ഫ്രഞ്ച് സര്‍ക്കാരിന് രക്തം കൊണ്ടുള്ള സന്ദേശം’ എന്ന പേരില്‍ പുറത്തുവിട്ട വീഡിയോയില്‍ ബന്ദിയായ ഹെര്‍വിനൊപ്പം മുഖം മറച്ച തീവ്രവാദികളെയും കാണാം.

ഫ്രഞ്ച് പ്രസിഡന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് പുറത്തിറക്കിയ വീഡിയോയില്‍ ജുന്ത് അല്‍ ഖിലീഫ(ഖലീഫയുടെ പടയാളികള്‍)? എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തങ്ങളെന്ന് ഭീകരര്‍ പറയുന്നുണ്ട്. ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയെ ഫ്രാന്‍സ് പിന്തുണച്ചതിന് പ്രതികാരമായാണ് കൊലപാതകമെന്ന് തീവ്രവാദികള്‍ പറയുന്നുണ്ട്.

ഇറാഖിലെ ആക്രമണത്തിന് യുദ്ധ വിമാനങ്ങള്‍ വിട്ടുകൊടുത്ത് കൊണ്ട് ഇത് ആദ്യമായി ഫ്രാന്‍സും ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായിരുന്നു. ഇതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. കിഴക്കന്‍ അല്‍ജിയേഴ്‌സില്‍ നിന്നും ഞായറാഴ്ചയാണ് ഫ്രഞ്ച് പൗരനെ തട്ടിക്കൊണ്ടു പോയത്. 24 മണിക്കൂറിനുള്ളില്‍ വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ബന്ദിയായ ഫ്രഞ്ച് പൗരനെ വധിക്കുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു.

Scroll To Top