Tuesday April 25, 2017
Latest Updates

ഫോബ്‌സ് മാഗസിന്റെ അറബ് ലോകത്തെ പ്രമുഖരുടെ പട്ടികയില്‍ എംഎ യൂസഫലി ഒന്നാമത്

ഫോബ്‌സ് മാഗസിന്റെ അറബ് ലോകത്തെ പ്രമുഖരുടെ പട്ടികയില്‍ എംഎ യൂസഫലി ഒന്നാമത്

അറബ് ലോകത്തെ പ്രമുഖരുടെ പട്ടികയില്‍ മലയാളി വ്യവസായി എംഎ യൂസഫലി ഒന്നാമത്. ഫോബ്‌സ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍  ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ മിക്കി ജാഗ്തിയാനി രണ്ടാം സ്ഥാനത്തും  എന്‍എംസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി ഡോ. ബി.ആര്‍. ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി.

ആദ്യ പത്തില്‍ ഒട്ടുമിക്ക സ്ഥാനങ്ങളും മലയാളി വ്യവസായികള്‍ നേടി. ജെംസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി സണ്ണി വര്‍ക്കി നാലാം സ്ഥാനത്തും ഇടിഎ ആസ്‌കോണ്‍ ഗ്രൂപ്പിന്റെ സയ്യദ് സലാഹുദീന്‍ അഞ്ചാം സ്ഥാനത്തും ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ എട്ടാം സ്ഥാനത്തും രവി പിള്ള പത്താം സ്ഥാനത്തുമുണ്ട്.

ഡോ. ആസാദ് മൂപ്പന്‍, ജോയ് ആലുക്കാസ്, കെഎം ട്രേഡിങ് മേധാവി മുഹമ്മദ് കോരത്ത്, കെ.ടി. റബീഉള്ള, ദിലീപ് രാഹുലന്‍, കെ. മുരളീധരന്‍ (എസ്എഫ്‌സി), തുമ്പൈ മൊയ്തീന്‍, രാജു മേനോന്‍ എന്നീ മലയാളി വ്യവസായികളും പട്ടികയില്‍ ഇടം നേടി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മുഖ്യാധിതി ആയ ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി   ടി.പി. സീതാറാമിന്റെ സാന്നിധ്യത്തിലാണ് ഫോബ്‌സ് മാഗസിന്‍ പട്ടിക പുറത്തിറക്കിയത്.

Scroll To Top