Wednesday April 26, 2017
Latest Updates

ഫോക്‌സ് വാഗണ്‍ ജെറ്റയുടെ പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയിലെത്തും

ഫോക്‌സ് വാഗണ്‍ ജെറ്റയുടെ പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയിലെത്തും

ഫോക്‌സ് വാഗണ്‍ ജെറ്റയുടെ പുതിയ പതിപ്പ് പുറത്ത് ഇറക്കി. ന്യുയോര്‍ക്കില്‍ നടക്കുന്ന ഓട്ടോ ഷോയിലാണ് ഈ വാഹനം പുറത്ത് ഇറക്കിയത്, ഈ വര്‍ഷം ഡിസംബറോടെ ജെറ്റ ഇന്ത്യന്‍ വിപണിയില്‍ എത്തും. ഫോക്‌സ് വാഗണ്‍ പുറത്തിറക്കിയ വാഹനങ്ങളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ പതിപ്പാണ് ജെറ്റ അതുകൊണ്ട് തന്നെ പുതിയ പതിപ്പിനും വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ലോവര്‍ ബംപര്‍, പുതിയ രൂപകല്‍പ്പനയിലുള്ള ഫ്രണ്ട് ഗ്രില്‍, ഇന്റഗ്രേറ്റഡ് സ്‌പോയ് ലര്‍, പുതിയ ഡിസൈനിലുള്ള ഫോഗ് ലാമ്പ് സ്‌പേസ്, അഡാപ്റ്റീവ് ലൈറ്റിംഗ് സിസ്റ്റമുള്ള ബൈ സിനണ്‍ ഹെഡ്‌ലാമ്പുകള്‍, 15 എല്‍ഇഡി ബള്‍ബുകളടങ്ങിയ ഡേടൈം റണ്ണിംഗ് ലൈറ്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിധേഷതകള്‍. വാഹനത്തിന്റെ പിന്‍വശം പഴയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസമില്ല.

ഇന്റീരിയര്‍ ഡിസൈനില്‍ അഫോള്‍സ്റ്ററിയും ക്രോം ട്രിം സ്റ്റിയറിംഗ് വീലും കൂടുതല്‍ ആകര്‍ഷണീയമാക്കിയിരിക്കുന്നു. സെന്റര്‍ കണ്‍സോളും പഴയ മോഡലിനേക്കാള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കിയിരിക്കുന്നു. പിയാനോ ബ്ലാക്ക് നിറമാണ് സെന്റര്‍ കണ്‍സോളിനെ ആകര്‍ഷകമാക്കുന്നത്.

Scroll To Top