Monday September 25, 2017
Latest Updates

ഫെയ്‌സ്ബുക്കില്‍ ട്രോജന്‍ വൈറസ് പ്രചരിക്കുന്നു

ഫെയ്‌സ്ബുക്കില്‍ ട്രോജന്‍ വൈറസ് പ്രചരിക്കുന്നു

ഡബ്ലിന്‍: ഫെയ്‌സ്ബുക്കില്‍ എന്ത് കണ്ടാലും ഒന്ന് ക്ലിക്ക് ചെയ്തു നോക്കാന്‍ തോന്നുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ കാണുന്ന ലിങ്കുകളില്‍ എല്ലാം ക്ലിക്ക് ചെയ്യുന്നത് വൈറസിനെ ക്ഷണിച്ച് വരുത്താന്‍ മാത്രമേ ഉപകരിക്കൂ എന്ന് ആന്റി വൈറസ് കമ്പനികളുടെ മുന്നറിയിപ്പ്. ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോ ആണ് കമ്പ്യൂട്ടര്‍ ഉടമകള്‍ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. 

റാസ്വി റസ്വാന്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താ ട്രോജന്‍ വൈറസ് കമ്പ്യൂട്ടറില്‍ കയറുമെന്ന് പ്രമുഖ ആന്റി സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ ബിറ്റ്ഡിഫെന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടുന്ന ട്രോജന്‍ വൈറസ് കമ്പ്യൂട്ടര്‍ നശിപ്പിക്കുമെന്ന് മാത്രമല്ല പ്രധാനപ്പെട്ട ഡാറ്റകള്‍ കവര്‍ന്നെടുക്കുകയും ചെയ്യും. 

അല്‍ബേനിയയില്‍ നിന്നും പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോ ആണ് ഫെയ്‌സ്ബുക്ക് ഉപയോക്താകള്‍ക്ക് ഏറ്റവും പുതിയ ഭീഷണി ആയിരിക്കുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ 20,000 ഓളം വൈറസ് ലിങ്കുകള്‍ സൃഷ്ടിച്ചതതായാണ് റിപ്പോര്‍ട്ട്. 

Scroll To Top