Thursday September 21, 2017
Latest Updates

ഫെയ്‌സ്ബുക്കില്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൌകര്യവും

ഫെയ്‌സ്ബുക്കില്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൌകര്യവും

ഫെയ്‌സ്ബുക്കില്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൌകര്യവും. ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ നിന്ന് തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനുള്ള സൌകര്യമാണ് ഫെയ്‌സ്ബുക്ക് പരീക്ഷിക്കുന്നത്. ഫെയ്‌സ്ബുക്ക് ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള പദ്ധതി വിജയകരമായാല്‍ ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി നടപ്പിലാക്കും. ഫെയ്‌സ്ബുക്ക് പരസ്യങ്ങളില്‍ ബൈ (Buy) ബട്ടണ്‍ കൊണ്ടുവരാനാണ് ആലോചന.

ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈണ്‍ ഷോപ്പിംഗ് നടത്താം. ഫെയ്‌സ്ബുക്കില്‍ സമയം കൊല്ലുന്നതിനൊപ്പം ഷോപ്പിങ്ങും നടക്കും. ഇതിലൂടെ ഫെയ്‌സ്ബുക്ക് പരസ്യവരുമാന വര്‍ദ്ധനവും ലക്ഷ്യമിടുന്നു. മാര്‍ക്കറ്റിംഗ് രംഗത്ത് എതിരാളികളായ ഗൂഗിളിനെയും ട്വിറ്ററിനെയും കടത്തിവെട്ടി നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. നിലവില്‍ 1.2 ബില്യന്‍ ഉപഭോക്താക്കളാണ് ഫെയ്‌സ്ബുക്കിലുള്ളത്. പുതിയ ഷോപ്പിംഗ് ബട്ടണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപക സ്വീകാര്യത ലഭിക്കുമെന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്‍മാര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്നലെ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും മണിക്കൂറുകളോളം ഫേസ്ബുക്ക് സൈറ്റ് ഡൌണ്‍ ആയിരുന്നു.ഇന്നലെ വൈകിട്ട് ഏതാനം മണിക്കൂറുകളില്‍ അയര്‍ലണ്ടിലും ചില സ്ഥലങ്ങളില്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

Scroll To Top