Thursday May 25, 2017
Latest Updates

ഫെയ്‌സ്ബുക്കിനെതിരെ ഓസ്ട്രിയന്‍ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

ഫെയ്‌സ്ബുക്കിനെതിരെ ഓസ്ട്രിയന്‍ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

ഫെയ്‌സ്ബുക്കിനെതിരെ ഓസ്ട്രിയന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നവെന്ന് ആരോപിച്ച് ഓസ്ട്രിയയിലെ നിയമ വിദ്യാര്‍ത്ഥലയായ മാക്‌സ് സ്‌ക്രെംസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്‌ക്രെംസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഓസ്ട്രിയയിലെ 17,000ത്തോളം വിദ്യാര്‍ത്ഥികള്‍ കൂടി സ്‌ക്രെംസിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നു. കേസില്‍ കക്ഷി ചേരാന്‍ 17,000 പേരും ഒപ്പുവച്ച ഭീമഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചു. 

ഫെയ്‌സ്ബുക്കിലെ ഒരു ബില്യണ്‍ ഉപഭോക്താക്കളും തന്റെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്ന് സ്‌ക്രെംസ് അഭ്യര്‍ത്ഥിച്ചു. ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടിയുമായി രംഗത്ത് വന്ന ക്രെംസ് ഓസ്ട്രിയയിലെ നിയമ വിദ്യാര്‍ത്ഥിയാണ്. ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എടുത്ത ഓരോ ഉപഭോക്താവിനും 500 യൂറോ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. യൂറോപ്യന്‍ യൂണിയന്‍ ഡാറ്റാ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

തന്റെ നിയമപോരാട്ടത്തിന് വേണ്ടി എഫ്ബി ക്ലെയിം ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ്‌സൈറ്റും സ്‌ക്രെംസ് തുടങ്ങിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ച് ഈ സൈറ്റില്‍ ലോഗിന്‍ ചെയ്യണമെന്നും സ്‌ക്രെംസ് അഭ്യര്‍ഥിച്ചു 

Scroll To Top